ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന ദനാ മജ്ഹിയുടെ കുടുംബത്തിന് സഹായഹസ്തവുമായി ബഹ്റൈൻ
സംഭവത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ബഹ് റൈൻ പ്രധാനമന്ത്രി സഹായ വാഗ്ദാനം നൽകിയത്
ക്ഷയരോഗ ബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹം ചുമക്കേണ്ടി വന്ന ഒഡീഷയിലെ ദനാ മജ്ഹിയുടെ കുടുംബത്തിന് സഹായഹസ്തവുമായി ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ. സംഭവത്തെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ബഹ് റൈൻ പ്രധാനമന്ത്രി സഹായ വാഗ്ദാനം നൽകിയത്.
നിസ്സഹായതയുടെ പ്രതീകമായിത്തീർന്ന ദനാ മജ് ഹിയുടെയും കുടുംബത്തിന്റെയും ദുരവസ്ഥ വിവരിക്കുന്ന വാർത്ത ബഹ് റൈനിലെ പ്രാദേശിക അറബ് പത്രം അഖ്ബാർ അൽ ഖലീജ് റിപ്പോർട്ട് ചെയ്തിരുന്നു. ക്ഷയരോഗബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹവുമായി നടന്നു നീങ്ങുന്ന ദനാ മജ് ഹിയുടെ ചിത്രസഹിതമാണ് അറബ് പത്രം വാർത്ത നൽകിയത്. ഇത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ബഹ് റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽ മാൻ അൽ ഖലീഫയുടെ ഓഫീസ് ബഹ് റൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് കുടുംബത്തെ സഹായിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വാർത്തയും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ എംബസി ഇക്കാര്യത്തിൽ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.. ആംബുലൻസിന് നൽകാൻ പണമില്ലാതെ വന്നതോടെയാണ് ഭവാനി പട്ന ജില്ലാ ആശുപത്രിയില്‍ വെച്ച് മരിച്ച ഭാര്യയുടെ ഭാര്യയുടെ മൃതദേഹം ഒരു കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് ആശുപത്രിയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് ദനാ മജ് ഹി തോളിലേറ്റി നടന്നത്. ബഹ് റൈൻ പ്രധാനമന്ത്രിയുടെ സഹായ വാഗ്ദാനം ഇതിനകം സോഷ്യൽ മിഡിയയിലും പ്രശംസിക്കപ്പെട്ടു കഴിഞ്ഞു