ദമാമില്‍ ലോക നാടകദിനം ആഘോഷിച്ചു
ദമാം നാടകവേദി ലോക നാടക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ദമാം നാടകവേദി ലോക നാടക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വേഷം എന്ന സാമൂഹ്യ പ്രസക്തിയുള്ള നാടകമായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകര്‍ഷകം. ഫാസിസവും വിവേചനവും അരങ്ങുന്ന സാമൂഹ്യ അന്തരീക്ഷത്തില്‍ നാടകം എന്ന ശക്തമായ കല തിരിച്ച് വരേണ്ടത് ആവശ്യമാണെന്ന് ഈ നാടകം വിളിച്ച് പറഞ്ഞു.
പ്രവാസത്തില്‍ കിടന്നുഴലുമ്പോഴും സ്വന്തം നാടിന്റെ ആ നല്ല ഗതകാല സ്മരണകളെ വീണ്ടും ഉണര്‍ത്തികൊണ്ട് വരുകയാണ് പ്രവാസികളായ ദമാം നാടകവേദിയുടെ പ്രവര്‍ത്തകര്‍. പ്രവാസ ലോകത്തെ പരിമിതമായ ചുറ്റുപാടില്‍ നിന്ന് കൊണ്ട് ഒരു പ്രൊഫഷണല്‍ നാടകത്തിന്റെ എല്ലാ മേന്മയോടും കൂടി അവതരിപ്പിക്കപ്പെട്ട ഈ കൂട്ടായമയുടെ രണ്ടാമത് നാടകമാണ് വേഷം. തീര്‍ത്തും പ്രൊഫഷണല്‍ മികവോടെ അണിയിച്ചൊരുക്കിയ നാടകം പ്രമേയം കൊണ്ടും, അവതരണ മികവു കൊണ്ടും, അഭിനേതാക്കളുടെ നൈസ്സര്‍ഗീകത കൊണ്ടും ഏറെ മികവു പുലര്‍ത്തി. ബിജു പോള്‍ ആണ് നാടകത്തിന്റെ സംവിധായകന്‍. ലോക നാടകദിനത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളും അരങ്ങേറി. പ്രവാസം പ്രമേയമാക്കി കൂടുതല്‍ നാടകങ്ങളുമായി മുന്നോട്ട് പോവുമെന്ന് നാടകവേദി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.