രോഗബാധിതനായ പ്രവാസിക്ക് സമാശ്വാസവുമായി ബഹ് റൈനിലെ സാമൂഹിക പ്രവർത്തകർ

Update: 2018-05-12 22:00 GMT
Editor : Jaisy
രോഗബാധിതനായ പ്രവാസിക്ക് സമാശ്വാസവുമായി ബഹ് റൈനിലെ സാമൂഹിക പ്രവർത്തകർ
Advertising

വടകര മുട്ടുങ്ങൽ കൈനാട്ടി സ്വദേശിയായ അജയനെ സുമനസുകളുടെ സഹായത്തോടെ ഉടൻ നാട്ടിലെത്തിച്ച് തുടർചികിൽസ നൽകാനാണ് ശ്രമം

രോഗബാധിതനായ പ്രവാസിക്ക് സമാശ്വാസം നൽകാൻ കൂട്ടായ പരിശ്രമവുമായി ബഹ് റൈനിലെ സാമൂഹിക പ്രവർത്തകർ . വടകര മുട്ടുങ്ങൽ കൈനാട്ടി സ്വദേശിയായ അജയനെ സുമനസുകളുടെ സഹായത്തോടെ ഉടൻ നാട്ടിലെത്തിച്ച് തുടർചികിൽസ നൽകാനാണ് ശ്രമം.

Full View

ചലന ശേഷിയും ഓർമയും ഭാഗികമായി മാഞ്ഞു. മസ്തിഷ്കാഘാതം സംഭവിച്ച് ആശുപത്രിക്കിടക്കയിലായി. ഇരുപത് വർഷമായി ഗൾഫിൽ ജോലി ചെയ്ത ടി.പി അജയൻ കഴിഞ്ഞ ഒന്നര മാസക്കാലമായി ഈ അവസ്ഥയിലാണ് . ഒരു കോൾഡ് സ്റ്റോറിൽ ജോലി ചെയ്യവെ ആയിരുന്നു രോഗബാധ. ചെറിയ ശമ്പളത്തിൽ മാത്രമായിരുന്നു ജോലി. ദീർഘ കാലത്തെ പ്രവാസ ജീവിതത്തിൽ അത് കൊണ്ട് തന്നെ ഒന്നും മിച്ചം വെക്കാൻ കഴിഞ്ഞില്ല. നാട്ടിൽ ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഈ മനുഷ്യന്റെ തുടർചികിൽസക്കും ജീവിതത്തിനും സഹായകമായി കൂടെ നിൽക്കാനും ബഹ് റൈനിലെ സാമൂഹിക പ്രവർത്തകരും കൂട്ടായ്മകളും രംഗത്തുണ്ട്. സിയാദ് ഏഴം കുളം, അഷ് കർ പൂഴിത്തല, ചന്ദ്രൻ തിക്കോടി, നിസാർ കൊല്ലം സിബിൻ, വിനു ക്രിസ്റ്റി തുടങ്ങിയ സാമുഹിക പ്രവർത്തകരാണ് എംബസിയുടെ സഹായത്തോടെ എത്രയും വേഗം അജയനെ ചികിൽസക്കായി നാട്ടിലെത്തിക്കാൻ പരിശ്രമിക്കുന്നത്. വടകര സഹ്യദയവേദി ,പ്രതീക്ഷ ബഹ് റൈൻ എന്നിവരുടെ നിറഞ്ഞ പിന്തുണയാണ് ഇപ്പോൾ അജയന്റെ കണ്ണുകളിലെ പുതിയ പ്രതീക്ഷ . തങ്ങളുടെ കുടുംബാംഗം വന്നെത്തുന്നത് കാത്തിരിക്കുകയാണ് നാട്ടിൽ ബന്ധുമിത്രാദികളും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News