അബുദബിയില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് മികച്ച പ്രതികരണം

Update: 2018-05-13 02:18 GMT
Editor : admin
അബുദബിയില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് മികച്ച പ്രതികരണം
Advertising

രക്ഷിതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചു കൊണ്ടുള്ളതാണ് ലഹരി നിര്‍മാര്‍ജന പദ്ധതി.

Full View

അബൂദബിയില്‍ കൗമാരക്കാര്‍ക്കിടയില്‍ ആരംഭിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് മികച്ച പ്രതികരണം. രക്ഷിതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും ഏകോപിപ്പിച്ചു കൊണ്ടുള്ളതാണ് ലഹരി നിര്‍മാര്‍ജന പദ്ധതി.

പ്രിയപ്പെട്ടവര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയത്തില്‍ 2015ല്‍ മുകാഫിഹ് സേവനത്തിലേക്ക് ഫോണ്‍ ചെയ്തത് പതിനായിരത്തോളം പേരെന്ന് അധികൃതര്‍ അറിയിച്ചു. 'എന്റെ കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടോ?' എന്ന പേരില്‍ മുകാഫിഹ് നടത്തുന്ന ഇലക്ട്രോണിക് പരിശോധനാ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു. ലഹരി ഉപയോഗമുണ്ടോയെന്നും അപകടനില എത്രത്തോളമെന്നും പരിശോധയില്‍ അറിയാന്‍ സാധിക്കും. 80044 നമ്പറിലേക്ക് വിളിച്ചോ 2244 സന്ദേശമയച്ചോ സേവനം ഉപയോഗപ്പെടുത്താനാവും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ലഹരിവിരുദ്ധ ഫെഡറല്‍ ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷമാണ് മുകാഫിഹ് സേവനം തുടങ്ങിയതെന്ന് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല ആല്‍ സുവൈദി അറിയിച്ചു.

സര്‍ക്കാരിന്റെ പരിശ്രമത്താല്‍ ലഹരി ഉപയോഗ നിരക്ക് 2014ല്‍ ഏഴ് ശതമാനവും 2015ല്‍ എട്ട് ശതമാനവും കുറക്കാന്‍ സാധിച്ചതായി യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. ലഹരിയുമായി ബന്ധപ്പെട്ട അറസ്റ്റ് 2014ല്‍ ഒമ്പത് ശതമാനമായിരുന്നെങ്കില്‍ 2015ല്‍ 15 ശതമാനാമയി വര്‍ധിച്ചതായും വാം റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News