ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക സര്‍വ്വീസ് ചാര്‍ജ്ജ്

Update: 2018-05-13 02:32 GMT
Editor : Jaisy
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക സര്‍വ്വീസ് ചാര്‍ജ്ജ്
Advertising

ഡിപ്പാര്‍ച്ചര്‍ ചാര്‍ജ്ജ് എന്ന പേരില്‍ ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഫീസ് ബാധകമായിരിക്കും

Full View

ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനൊരുങ്ങുന്നു . ഡിപ്പാര്‍ച്ചര്‍ ചാര്‍ജ്ജ് എന്ന പേരില്‍ ദോഹയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഫീസ് ബാധകമായിരിക്കും .ഇതു സംബന്ധിച്ച് വിവിധ എയര്‍ലൈനുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു .

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി ഡിസംബര്‍ 1 മുതല്‍ യാത്രചെയ്യുന്നവരില്‍ നിന്ന് 40 റിയാല്‍ വീതം അധികം ഈടാക്കാനുള്ള തീരുമാനമാണ് എയര്‍പോര്‍ട്ട് അധികൃതര്‍ കൈക്കൊണ്ടത് . ഡിപ്പാര്‍ച്ചര്‍ ചാര്‍ജ്ജ് എന്ന പേരിലുള്ള സര്‍വ്വീസ് ചാര്‍ജ്ജ് കൂടി ടിക്കെറ്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ആഗസ്ത് 30 മുതല്‍ ഇഷ്യൂ ചെയ്യുന്ന ടിക്കെറ്റുകളില്‍ അധിക തുക നല്‍കേണ്ടി വരും . വിവിധ എയര്‍ലൈനുകള്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചതായി ഖത്തറിലെ ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.

ഖത്തറില്‍ നിന്നുള്ള നിന്നുള്ള യാത്രക്കാര്‍ക്ക് പുറമെ ദോഹവഴി യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാരില്‍ ഒരുമണിക്കൂര്‍ ഹമദ് വിമാനത്താവളത്തില്‍ കഴിച്ചു കൂട്ടുന്നവരും സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടി വരും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News