പെരുന്നാൾ തലേന്നും തിരക്ക് പിടിച്ച ജോലിയില്‍ മലയാളി ടൈലർമാർ
ദിവസങ്ങളായി തുടരുന്ന ജോലിത്തിരക്കിനു പെരുന്നാൾ കഴിയുന്നതോടെ അല്പം കുറവുണ്ടാകുമെന്ന ആശ്വാസത്തിലാണിവ
പെരുന്നാൾ തലേന്നും തിരക്ക് പിടിച്ച ജോലിയിലാണ് കുവൈത്തിലെ സൂഖ് ദഈജിലെ മലയാളി ടൈലർമാർ. ദിവസങ്ങളായി തുടരുന്ന ജോലിത്തിരക്കിനു പെരുന്നാൾ കഴിയുന്നതോടെ അല്പം കുറവുണ്ടാകുമെന്ന ആശ്വാസത്തിലാണിവർ.
ഫാഷൻ എത്ര മാറിയാലും ആഘോഷ വേളകളിൽ പരമ്പരാഗത വേഷങ്ങളെ ഉപേക്ഷിക്കുന്ന പതിവ് അറബികൾക്കില്ല . ദിഷ്ദാശ എന്നാണ് കുവൈത്തിലെ സ്വദേശി പുരുഷന്മാർ ധരിക്കുന്ന നീളൻ കുപ്പായത്തിന്റെ പേര് . മുബാറക്കിയയിലെ സൂഖ് ദഈജ് ആണ് ഇത്തരം വസ്ത്രങ്ങൾ തയ്ക്കുന്നവരുടെ കേന്ദ്രം. പെരുന്നാൾ സീസൺ ആരംഭിച്ചത് മുതൽ വിശ്രമില്ലാത്ത ജോലിയിലാണ് ഇവിടെയുള്ള ടൈലർമാർ. നിരവധി മലയാളികൾ ഇവിടെ പണിക്കാരായുണ്ട് . ഈ തിരക്ക് ഇന്ന് പാതിരാവോളം തുടരും. നാളെ മുതലുള്ള രണ്ടു അവധി ദിനങ്ങൾ അതുകൊണ്ട് തന്നെ ഇവരെ സംബന്ധിച്ചെടുത്തോളം വിശ്രമത്തിന്റേതാണ് .