സൗദി അരാംകോ വന്‍ നിക്ഷേപത്തിന്; 300 ബില്യന്‍ റിയാലാണ് മുതല്‍മുടക്ക്
സൌദി അരാംകോ കമ്പനി എക്സിക്യൂട്ടീവ് പ്രസിഡന്‍റ് അമീന്‍ അന്നാസിറിന്റേതാണ് പ്രഖ്യാപനം
പെട്രോളിയം മേഖലയില്‍ സൗദിക്കകത്തും പുറത്തും അരാംകോ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 300 ബില്യന്‍ റിയാലാണ് അരാംകോ അടുത്ത വര്‍ഷത്തിനകം മുതല്‍മുടക്കുക. കമ്പനി എക്സിക്യൂട്ടീവ് പ്രസിഡന്റാണ് ഇക്കാര്യമറിയിച്ചത്.
സൌദി അരാംകോ കമ്പനി എക്സിക്യൂട്ടീവ് പ്രസിഡന്‍റ് അമീന്‍ അന്നാസിറിന്റേതാണ് പ്രഖ്യാപനം. പെട്രോളിയം മേഖലയിലാണ് അരാംകോ വന്‍ നിക്ഷേപം നടത്തുന്നത്.
അടുത്ത വര്‍ഷത്തിനുള്ളില്‍ 300 ബില്യന്‍ റിയാലാണ് മുതല്‍മുടക്കാനൊരുങ്ങുന്നത്. സൗദിക്കകത്തും പുറത്തുമുള്ള പദ്ധതികളിലാണ് മുതല്‍മുടക്കുക. അബൂദബിയില്‍ നടക്കുന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനത്തിലാണ് പ്രഖ്യാപനം. റഷ്യയുമായി ചേര്‍ന്ന് ഗ്യാസ് ഉല്‍പാദന മേഖലയിലെ സഹകരണവും ശക്തമാക്കും. ധ്രുവ പ്രദേശങ്ങളിലാണ് ഗ്യാസ് പദ്ധതികള്‍. 2015ന് ശേഷമുള്ള ഏറ്റവും മികച്ച വിലയാണിപ്പോള്‍ എണ്ണക്കുള്ളത്. സൌദി അരാംകോക്ക് മികച്ച നേട്ടമുണ്ടാക്കാനുള്ള സാഹചര്യം കൂടിയാണിത്.
അടുത്ത വര്‍ഷം ഓഹരി വിപണയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ് സൌദി അരാംകോ. വിവിധ കമ്പനികള്‍ ഇതിനായി മികച്ച ഓഫറുമായി രംഗത്തുണ്ട്. ഇതിന് പിന്നാലെയാണ് മുതല്‍മുടക്കാനുള്ള നീക്കം.