സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

Update: 2018-05-13 17:32 GMT
Editor : Jaisy
സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു
Advertising

മലയാളികളടക്കം നിരവധി ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്

സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മലയാളികളടക്കം നിരവധി ഇന്ത്യക്കാരും പിടിയിലായിട്ടുണ്ട്. തൊഴില്‍ നിയമ ലംഘനത്തിന് മാത്രം കാല്‍ലക്ഷത്തേളം പേരാണ് അകത്തായത്.

നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന. പൊതുമാപ്പ് അവസാനിച്ചതിനു ശേഷം ആരംഭിച്ചതാണിത്. തൊഴിലിടങ്ങളും സ്ഥാപനങ്ങളും തെരുവുകളും പരിശോധിക്കുന്നുണ്ട്. ഈ മാസം പതിനഞ്ചു മുതല്‍ 28 വരെ മാത്രം പിടിയിലായത് 99,100 പേര്‍. ഇതില്‍ അന്‍പത്തയ്യായിരത്തിലേറെ പേര്‍ ഇഖാമ നിയമലംഘകരാണ്. ഇരുപത്തയ്യായിരത്തോളം പേര്‍ തൊഴില്‍ നിയമലംഘകരും.
ഇഖാമയില്‍ രേഖപ്പെടുത്തിയ ജോലി ചെയ്തവരാണിവര്‍. ഇതിനകം പതിനാലായിരത്തിലേറെ പേരെ നാടുകടത്തി. പതിമുവ്വായിരത്തോളം പേരെ വിവിധ എംബസികള്‍ക്ക് കൈമാറി. ഇവരെ നാട്ടിലേക്കക്കയക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇവര്‍ക്കൊന്നും ഇനി സൌദിയിലേക്ക് മടങ്ങാനാകില്ല.
അതിര്‍ത്തി നിയമം ലംഘിച്ച അയ്യാരിത്തോളം പേരും കൊടുംകുറ്റവാളികളും തെരച്ചിലിനിടെ അകത്തായി. തൊഴില്‍, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഒന്നിച്ചാണ് പരിശോധന. രേഖകളൊന്നുമില്ലാതെ രാജ്യത്ത് തങ്ങുന്നവരെ തുടച്ചുനീക്കും വരെ പരിശോധന തുടരുമെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News