ഖത്തറില്‍ നാടുകടത്തല്‍ കേന്ദ്രത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Update: 2018-05-13 07:58 GMT
ഖത്തറില്‍ നാടുകടത്തല്‍ കേന്ദ്രത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Advertising

ഖത്തറില്‍ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ത്യന്‍ എംബസിയാണ് 98 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Full View

ഖത്തറില്‍ നാടു കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്ത്യന്‍ എംബസിയാണ് 98 ഇന്ത്യക്കാര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നതായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഈ വര്‍ഷം ഇതുവരെ 141 ഇന്ത്യക്കാര്‍ രാജ്യത്ത് മരിച്ചതായും ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.

ഖത്തറില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ മാസം 32 ഇന്ത്യക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 98 ഇന്ത്യക്കാരാണുള്ളത്. സെന്‍ട്രല്‍ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ മാസം ഉണ്ടായിരുന്ന 129 ആളുകള്‍ തന്നെയാണ് ജൂണിലും ജയിലില്‍ കഴിയുന്നത്. എംബസിയുടെ പ്രത്യേക സംഘം ഈ മാസം സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രവും സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ എംബസി ദഫ്ന, ഉനൈസയിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യത്തെ ഓപണ്‍ ഹൗസിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഇന്ത്യന്‍ എംബസി ലേബര്‍ ആന്‍റ് കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്ഷനില്‍ ഈ വര്‍ഷം ഇതുവരെ ലഭിച്ചത് 2234 തൊഴില്‍ പരാതികളാണ്. കഴിഞ്ഞവര്‍ഷം ആകെ ലഭിച്ചത് 4132 പരാതികളായിരുന്നു. ജൂണ്‍ വരെ 141 ഇന്ത്യക്കാരാണ് ഖത്തറില്‍ മരിച്ചത്. 2015ലും 2014ലും ആകെ 279 ഇന്ത്യക്കാര്‍ വീതമാണ് ഖത്തറില്‍ മരിച്ചത്. ഖത്തരി അധികൃതരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞമാസം 34 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്തതായും അധികൃതര്‍ അറിയിച്ചു. വിവിധ തൊഴില്‍ പ്രശ്നങ്ങളില്‍പെട്ട 38 ഇന്ത്യക്കാര്‍ക്കാണ് ജൂണില്‍ നാട്ടിലേക്ക് വിമാന ടിക്കറ്റുകള്‍ നല്‍കിയത്.

Tags:    

Similar News