ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ റോമിങ്ങ് ചാര്‍ജ് നിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ചു

Update: 2018-05-14 19:12 GMT
Editor : admin
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ റോമിങ്ങ് ചാര്‍ജ് നിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ചു
Advertising

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ റോമിങ്ങ് ചാര്‍ജ് നിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ചു. നാല്‍പത് ശതമാനത്തോളം നിരക്കാണ് കുറച്ചിരിക്കുന്നത്.

Full View

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ റോമിങ്ങ് ചാര്‍ജ് നിരക്കുകള്‍ ഗണ്യമായി വെട്ടിക്കുറച്ചു. നാല്‍പത് ശതമാനത്തോളം നിരക്കാണ് കുറച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ നിരക്കിളവ് പ്രാബല്യത്തില്‍ വരും.

ആറ് ഗള്‍ഫ് രാജ്യങ്ങള‌ിലെയും ടെലിഫോണ്‍ ഉപയോക്താക്കള്‍ക്ക് നിരക്കിളവിലൂടെ 1.13 ബില്യന്‍ ഡോളറിന്റെ വരുമാന നേട്ടം ഉറപ്പാക്കാന്‍ സാധിക്കും. ജി.സി.സിയുടെ സാമ്പത്തിക വികസനകാര്യ വകുപ്പാണ് ഇതു 'സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിശദമായ പഠനത്തിലൂടെയും വിലയിരുത്തല്‍ മുഖേനയുമാണ് റോമിങ് സമയത്ത് നിരക്കിളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജി.സി.സി സാമ്പത്തിക വികസന വകുപ്പ് അസി. സെക്രട്ടറി ജനറല്‍ അബ്ദുല്ല ബിന്‍ ജുമാ അല്‍ ശിബിലി അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ നാല് കോടിയിലേറെ പേര്‍ക്ക് നിരക്കിളവിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. റോമിങ് വേളയില്‍ നിരക്ക് കുറക്കണമെന്ന ആവശ്യം 2013 സെപ്റ്റംബറിലാണ് ആദ്യം ചര്‍ച്ച ചെയ്തത്. റോമിങ് സമയത്ത് ഇന്‍കമിങ്ങ് എസ്.എം.എസ് സൗജന്യമായി തന്നെ തുടരും.

ടെലികോം രംഗത്ത് ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ സമീപ കാലത്ത് നടപ്പാക്കുന്ന ഏറ്റവും മികച്ച നടപടി കൂടിയാണിത്. അംഗ രാജ്യങ്ങളിലെ എല്ലാവര്‍ക്കും റോമിങ്ങ് വേളയില്‍ കുറഞ്ഞ നിരക്കില്‍ ഫോണ്‍ ചെയ്യാനുള്ള സംവിധാനം ജി.സി.സി കൂട്ടായ്മയുടെ മികവ് കൂടിയാണ് വ്യക്തമാക്കുന്നത്. അംഗ രാജ്യങ്ങളുടെ കൂട്ടായ്മക്ക് കുടുതല്‍ കരുത്ത് പകരാനും നിരക്കിളവ് തീരുമാനം സഹായകമാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News