കുവൈത്തില്‍ പ്രമേഹ രോഗ നിര്‍ണയ ക്യാംപിന് തുടക്കമായി
കുവൈത്തിലെ അല്‍ നാഹില്‍ ക്ലിനിക് പ്രവാസികള്‍ക്കായി ഒരുക്കിയ പ്രമേഹ രോഗ നിര്‍ണയ ക്യാംപിന് ലോകാരോഗ്യ ദിനത്തില്‍ തുടക്കമായി.
കുവൈത്തിലെ അല്‍ നാഹില്‍ ക്ലിനിക് പ്രവാസികള്‍ക്കായി ഒരുക്കിയ പ്രമേഹ രോഗ നിര്‍ണയ ക്യാംപിന് ലോകാരോഗ്യ ദിനത്തില്‍ തുടക്കമായി. കുവൈത്തിലെ പ്രവാസികള്‍ക്ക് സൌജന്യമായി രക്ത പരിശോധന നടത്താനുള്ള സൌകര്യമാണ് രണ്ടു മാസക്കാലം നീണ്ടു നില്‍ക്കുന്ന കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ നാഹില്‍ മാനേജ്‌മെന്റ് അറിയിച്ചു .
പ്രമേഹം അതിജീവിക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭഗമായാണ് ശിഫ അല്‍ ജസീറ ഗ്രൂപിന് കീഴിലെ അല്‍ നാഹില്‍ ക്ലിനിക് ദ്വൈമാസ കാമ്പയിന്‍ ആരംഭിച്ചത് . മേയ് 31 വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ കാലത്ത് രക്തത്തിലെ ഗ്ലൂക്കോസ് , രക്ത സമ്മര്‍ദം എന്നീ പരിശോധനകള്‍ സൌജന്യമായിരിക്കും . കൂടാതെ പ്രമേഹ രോഗത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും പ്രവാസികളില്‍ ബോധവല്ക്കരണം നടത്തുന്നതിനായി വിവിധ പരിപാടികളും സംഘടിപ്പിക്കുമെന്ന് അല്‍ നാഹില്‍ ക്ലിനിക് മെഡിക്കല്‍ ഡയറക്റ്റര്‍ ഡോ ഉണ്ണികൃഷ്ണന്‍ പറഞ്ഞു . കാമ്പയിന്‍ ഉദ്ഘാടനത്തില്‍ ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ്. ഡോ പെത്രു ദേവദാസ് എന്നിവരും സംബന്ധിച്ചു .