ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഇരട്ടിയായി വർധിപ്പിക്കാന്‍ തീരുമാനം

Update: 2018-05-14 05:29 GMT
Editor : Jaisy
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഇരട്ടിയായി വർധിപ്പിക്കാന്‍ തീരുമാനം
Advertising

ഇലക്ട്രോണിക്‌ ഗേറ്റുകളെ ആശ്രയിക്കുന്ന യാ​ത്രികരുടെ എണ്ണം കൂടിയതോടെയാണ്​ ഇ ഗേറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനെകുറിച്ച്​ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്

Full View

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഇരട്ടിയായി വർധിപ്പിക്കാന്‍ തീരുമാനം . ഇലക്ട്രോണിക്‌ ഗേറ്റുകളെ ആശ്രയിക്കുന്ന യാ​ത്രികരുടെ എണ്ണം കൂടിയതോടെയാണ്​ ഇ ഗേറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിനെകുറിച്ച്​ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്​.

യാത്രക്കാരുടെ എണ്ണത്തിലും സാങ്കേതിക ത്തികവിലും വന്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇൗ വർഷത്തിൽ ആദ്യത്തെ മൂന്ന്​ മാസം മാത്രം 8,65,000 പേർ ഇ ഗേറ്റ് ഉപയോഗിച്ചതായാണ്​ കണക്ക്​. ഡിസംബറോടെ 35 ലക്ഷത്തോളം ആളുകൾ ഇ ഗേറ്റ്​ സംവിധാനം ഉപയോഗിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

കഴിഞ്ഞ വർഷം 10.4 ലക്ഷംപേർ ഇ ഗേറ്റ്​ സംവിധാനത്തിനായി രജിസ്​റ്റർ ചെയ്​തിരുന്നു. നിലവിൽ വിമാനത്താവളത്തിലെ ഡിപ്പാർച്ചർ വിഭാഗത്തിൽ ഇരുപത്തിയൊന്നും അറൈവൽ വിഭാഗത്തിൽ ഇരുപതും ഇ ഗേറ്റുകളാണുള്ളത്. ഇത്​ ഇരു വിഭാഗങ്ങളിലും ഗേറ്റുകളുടെ എണ്ണം നാൽപ്പത് വീതമാക്കി വർധിപ്പിക്കുമെന്ന് വിമാനത്താവള പാസ്​പോർട്ട് വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാശിദ് അൽ മസ്​റൂഇ അറിയിച്ചു. യാത്രാ നടപടികൾ പത്ത് സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാമെന്നതിനാൽ ഇ ഗേറ്റ് യാത്രക്കാർക്ക്​ സമയലാഭം നൽകുന്നുണ്ട്​. . ഖത്തർ ​ഐഡി കാർഡുള്ള, പതിനെട്ട് വയസ്​ പൂർത്തിയായ ഖത്തർ പൗരൻമാർക്കും പ്രവാസികൾക്കും ഇ ഗേറ്റ്​ സംവിധാനം ഉപ​േയാഗപ്പെടുത്താവുന്നതാണ്​. ഇ ഗേറ്റിന്റെ കവാടത്തിൽ ​ഐ.ഡി കാർഡ് സ്കാൻ ചെയ്യുന്നതോടെ ആദ്യ ഗ്ലാസ്​ വാതിൽ തുറന്ന് അകത്തു കടക്കാം. ഇവിടെ കണ്ണുകളോ വിരലടയാളമോ സ്കാൻ ചെയ്യേണ്ടതുണ്ട്​. കാർഡിലെ വിവരവും സ്​കാൻ റിപ്പോർട്ടും അനുയോജ്യമാകുന്നതോടെ രണ്ടാമത്തെ വാതിൽ യാത്രികന്റെ മുന്നിൽ തുറക്കും .ഇതോടെ നടപടികൾ പൂർത്തിയാകും. ഇ ഗേറ്റിലെത്തുന്നിതിനു മുമ്പ് എയർപോർട്ടിൽ തയാറാക്കിയ കൗണ്ടറിൽ വിരലടയാളം അപ്ഡേറ്റ് ചെയ്താൽ കണ്ണ് സ്കാൻ ചെയ്യുന്നതിനു പകരം വിരൽ സ്കാൻ ചെയ്താൽ മതിയാകും എന്നും അധികൃതർ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News