കുവൈത്ത് നാല് രാജ്യങ്ങളിൽ നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നു

Update: 2018-05-14 08:58 GMT
കുവൈത്ത് നാല് രാജ്യങ്ങളിൽ നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നു
Advertising

ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കുക

ഗാർഹികത്തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കുവൈത്ത് നാല് രാജ്യങ്ങളിൽ നിന്ന് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കുക. റിക്രൂട്ട്മെന്റിനുള്ള ശ്രമം തുടങ്ങിയതായി വ്യവസായ- വാണിജ്യമന്ത്രി ഖാലിദ് അൽ റൗദാൻ അറിയിച്ചു.

Full View

റിക്രൂട്ടിങ്​ ഫീസ്​ ഗണ്യമായി കൂട്ടിയ അൽദുർറ കമ്പനിയുടെ തീരുമാനം മൂലം നേരത്തെ തന്നെ വിപണിയിൽ തൊഴിലാളി ക്ഷാമം അനുഭവപ്പെട്ടിരുന്നു . ഗാർഹിക തൊഴിലാളികൾക്കെതിരെയുള്ള അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി ഫിലിപ്പീൻസ് റിക്രൂട്മെന്റ് വിലക്ക് ഏർപ്പെടുത്തുക കോടി ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ബദൽ സംവിധാനം ഉടൻ കണ്ടെത്തണമെന്നും അല്ലെങ്കിൽ ഗാർഹിക മേഖല കൂടുതൽ പ്രതിസന്ധിയിലാകുമെന്നും എം.പിമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ എത്തിക്കാൻ സർക്കാർ നീക്കം തുടങ്ങിയത് . ആഭ്യന്തര-വാണിജ്യ മന്ത്രാലയങ്ങളുടെയും മാൻപവർ അതോറിറ്റിയുടെയും ഏകോപനത്തിൽ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഖാലിദ് അൽ റൗദാൻ പറഞ്ഞു . മൂന്ന് വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഈ രാജ്യങ്ങൾ സന്ദർശിച്ച് നടപടികൾക്ക് തുടക്കമിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News