ഖത്തർ വിഷയത്തിൽ വീണ്ടും മധ്യസ്ഥ നീക്കങ്ങൾ ഊർജ്ജിതമാക്കി കുവൈത്ത്

Update: 2018-05-15 12:43 GMT
ഖത്തർ വിഷയത്തിൽ വീണ്ടും മധ്യസ്ഥ നീക്കങ്ങൾ ഊർജ്ജിതമാക്കി കുവൈത്ത്
Advertising

അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ കത്തുമായി പ്രതിനിധി സംഘം സൗദിയിലേക്ക് പുറപ്പെട്ടു

ഖത്തർ വിഷയത്തിൽ വീണ്ടും മധ്യസ്ഥ നീക്കങ്ങൾ ഊർജ്ജിതമാക്കി കുവൈത്ത് . അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ കത്തുമായി പ്രതിനിധി സംഘം സൗദിയിലേക്ക് പുറപ്പെട്ടു. ജിസിസി പ്രശനത്തിൽ മഞ്ഞുരുക്കത്തിന് വഴി തെളിയുന്നതായാണ് വിലയിരുത്തൽ.

Full View

അമീരി ദിവാൻ കാര്യ മന്ത്രി അബ്​ദുല്ല അൽ മുബാറക്​ അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് സൗദി രാജാവ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ അൽലു സഊദിനുള്ള അമീറിന്റെ കത്തുമായി സൗദിയിലേക്ക് യാത്ര തിരിച്ചത് . കത്തിലെ ഉള്ളടക്കം പുറത്തുവിട്ടില്ലെങ്കിലും ഖത്തറുമായി ബന്ധ​പ്പെട്ട്​ ജി.സി.സിയിൽ ഉടലെടുത്ത തർക്കപരിഹാരമാണ്​ ലക്ഷ്യമെന്നാണ്​ നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. ഖത്തറുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി ചെറുതാണെന്നും കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പരിശ്രമങ്ങളിലൂടെ അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സൗദി സഖ്യ രാഷ്ട്രങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഖത്തറിനെതിരെ ബഹിഷ്കരണം പ്രഖ്യാപിച്ച സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ രാഷ്​ട്രങ്ങൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. വിഷയത്തിൽ കുവൈത്ത് അമീർ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന്​ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുവൈത്ത്​ വീണ്ടും മധ്യസ്ഥ ശ്രമം ഊർജ്ജിതപ്പെടുത്തിയതെന്നും പ്രശ്നത്തിൽ മഞ്ഞുരുക്കത്തിനുള്ള സാധ്യത തെളിയുന്നുണ്ടെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ.

Tags:    

Similar News