സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

Update: 2018-05-16 16:01 GMT
Editor : admin
സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു
Advertising

സൗദി അറേബ്യയില്‍ കൂടുതല്‍ സ്വകാര്യ തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തൊഴില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Full View

സൗദി അറേബ്യയില്‍ കൂടുതല്‍ സ്വകാര്യ തൊഴില്‍ മേഖലകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് തൊഴില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മൊബൈല്‍ വില്‍പ്പന രംഗത്ത് സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പാക്കുന്നതിന് തൊട്ടുപിന്നാലെ ഹോട്ടല്‍, ആരോഗ്യം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ കൂടി നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കുമെന്ന് റിയാദില്‍ നടന്ന സ്വദേശി യുവാക്കളുടെ സംഗമത്തില്‍ തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ പറഞ്ഞു.

ഹോട്ടലുകള്‍, ഫര്‍ണിഷഡ് അപാര്‍ട്ട്മെന്‍റുകള്‍, സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങള്‍ എന്നിവയില്‍ 2017 ജനുവരി മുതല്‍ സ്വദേശിവത്കരണം ആരംഭിക്കും. പടിപടിയായി നടപ്പാക്കുന്ന സ്വദേശിവത്കരണം 2022 ഓടെ നൂറ് ശതമാനത്തിലെത്തിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ആരോഗ്യം, ഊര്‍ജ്ജം എന്നീ മേഖലയിലെ സ്വദേശിവത്കരണം അടുത്ത വര്‍ഷം മധ്യത്തോടെ ആരംഭിക്കും. വിഷന്‍ 2030ന്റെ ഭാഗമായാണ് കൂടുതല്‍ തൊഴില്‍ മേഖലകള്‍ സ്വദേശി യുവാക്കള്‍ക്കായി നീക്കിവെക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അമീര്‍ ഫൈസല്‍ ബിന്‍ ബന്‍ദര്‍ പറഞ്ഞു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ, പരിശീലന കേന്ദ്രം ഉപമേധാവി മുഹമ്മദ് ബിന്‍ അശ്ശാഫി സംഗമത്തില്‍ സംസാരിച്ചു. മൊബൈല്‍ കടകളില്‍ റമദാന് മുമ്പായി 50 ശതമാനം സ്വദേശിവത്കരണം ഉറപ്പുവരുത്തുമെന്നും നടപ്പു ഹിജ്റ വര്‍ഷം അവസാനിക്കുന്നതിന് ഇത് 100 ശതമാനമായി ഉയര്‍ത്തുമെന്നും അശ്ശാഫി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News