ദസ്തയേവസ്കിക്ക് ശ്രദ്ധാഞ്ജലിയായി മലയാള നാടകം
മാനിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബാണ് നാടകം അരങ്ങിലെത്തിക്കുന്നത്.
വിഖ്യാത റഷ്യന്‍ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫിയോദര്‍ ദസ്തയേവസ്കിക്ക് ശ്രദ്ധാഞ്ജലിയായി മലയാള നാടകം ഒരുങ്ങുന്നു. ഒമാനിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബാണ് നാടകം അരങ്ങിലെത്തിക്കുന്നത്.
'ഫിയോദര്‍ ഒരു ചില്ലുജാലകത്തിലൂടെ' എന്ന് പേരിട്ടിരിക്കുന്ന നാടകം ജൂണ്‍ മൂന്നിന് മസ്കത്തിലെ അല്‍ ബുസ്താന്‍ ഹോട്ടൽ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . ദസ്തയേവസ്കിയുടെ ജീവിതവും അനുഭവങ്ങളും സ്വതന്ത്ര്യമായ വീക്ഷണകോണിലൂടെ നോക്കി കാണുന്നതായിരിക്കും നാടകം . ഏഴ് ഭാഗങ്ങളും 23 രംഗവുമുള്ള നാടകത്തില്‍ ദസ്തയേവസ്കിയുടെ 'കുറ്റവും ശിക്ഷ' എന്ന കൃതിയിലെ കഥാപാത്രങ്ങളാകും അരങ്ങിലെത്തുക. . പഴയ കാലത്തിനൊപ്പം ഇഴ ചേര്‍ത്താണ് നാടകത്തിലെ ഓരോ രംഗവും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു രചയിതാവും സംവിധായകനുമായ വിനോദ് നായര്‍ പറഞ്ഞു.
സുരേഷ്.ബി. നായരാണ് നാടകത്തില്‍ ദസ്തയേവ്സ്കിയുടെ വേഷമണിയുന്നത്. സ്റ്റെനോഗ്രാഫറായെത്തി ദസ്തയേവസ്കിയുടെ ജീവിത സഖിയാകുന്ന അന്നയുടെ വേഷം ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിനി ഗോപികാ നായര്‍ അവതരിപ്പിക്കും. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഡോ. ശ്രീവല്‍സന്‍.ജെ.മേനോനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നാടകത്തിന്റെ ഇംഗ്ളീഷ് പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും സംവിധായകൻ വിനോദ് നായര്‍ പറഞ്ഞു.