സാഹിര്‍ കാമറകളുടെ കാര്യക്ഷമത ഉറപ്പു വരുത്തണമെന്ന് ശൂറ കൗണ്‍സില്‍

Update: 2018-05-18 08:55 GMT
Editor : Jaisy
സാഹിര്‍ കാമറകളുടെ കാര്യക്ഷമത ഉറപ്പു വരുത്തണമെന്ന് ശൂറ കൗണ്‍സില്‍
Advertising

ട്രാഫിക് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ചതാണ് സാഹിര്‍ കാമറകള്‍

Full View

സാഹിര്‍ കാമറകളുടെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്ന് ശൂറ കൗണ്‍സില്‍ . ഇക്കാര്യം പരിഗണിക്കാന്‍ സൗദി ഉന്നതസഭയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ അംഗം ഡോ. സുഊദ് അസ്സുബൈഇ പറഞ്ഞു. ട്രാഫിക് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ചതാണ് സാഹിര്‍ കാമറകള്‍.

കാലാവസ്ഥ വ്യതിയാനം, ചൂട്, പൊടിക്കാറ്റ് തുടങ്ങിയ വ കാമറകളുടെ കാര്യക്ഷമതയെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പൊതു നിരത്തുകളിലും പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേകളിലും സിഗ്നലുകളിലും ഘടിപ്പിച്ച സാഹിര്‍ കാമറകള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ട്രാഫിക് വിഭാഗമോ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സ്വതന്ത്ര കമ്പനിയോ ഉറപ്പാക്കണം . കാമറകള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി നേരിട്ട് പിഴ ചുമത്തുന്നതില്‍ സൂക്ഷ്മതക്കുറവുണ്ടെന്ന് ഡോ. അസ്സുബൈഇ വിശദീകരിച്ചു. സാങ്കേതിക തകരാറുകള്‍ സംഭവിച്ചേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്നും സൂര്യ രഷ്മികള്‍ പോലും കാമറയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News