നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തീര്‍ഥാടകരെ ബോധവത്കരിക്കുമെന്ന് ഹജ്ജ് മന്ത്രി

Update: 2018-05-18 07:18 GMT
Editor : admin
നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തീര്‍ഥാടകരെ ബോധവത്കരിക്കുമെന്ന് ഹജ്ജ് മന്ത്രി
Advertising

ഹജ്ജ് കാര്യങ്ങള്‍ സംബന്ധിച്ച് തീര്‍ഥാടകരെ സ്വദേശങ്ങളില്‍ വെച്ച് ബോധവത്കരിക്കണമെന്ന് ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ ഹിജാര്‍ പറഞ്ഞു.

Full View

ഹജ്ജ് കാര്യങ്ങള്‍ സംബന്ധിച്ച് തീര്‍ഥാടകരെ സ്വദേശങ്ങളില്‍ വെച്ച് ബോധവത്കരിക്കണമെന്ന് ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ ഹിജാര്‍ പറഞ്ഞു. ഹജ്ജ് മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് തീര്‍ഥാടകരെ ബോധവത്കരിക്കും. തീര്‍ഥാടകരുടെ സുരക്ഷക്ക് അതീവപ്രധാന്യം കൊടുത്ത് പുര്യ സ്ഥലങ്ങള്‍ക്കിയിലുള്ള യാത്രകളും മറ്റും ശാസ്ത്രീയമാക്കുന്ന രീതികളുമായി സഹകരിക്കണമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.

ഒരോ വര്‍ഷവും വ്യത്യസ്ത സാമൂഹിക സംസ്കാരിക പശ്ചാത്തലങ്ങളുള്ളവരും വിവിധ കര്‍മ്മ ശാസ്ത്രം പിന്തുടരുന്നവരുമായ 200 ഓളം ഭാഷകള്‍ സംസാരിക്കുന്ന 180 രാജ്യങ്ങളുമായി സൗദി അറേബ്യ ഹജുമായി ബന്ധപ്പെട്ട് ഇടപെടുന്നുണ്ടെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.

ഹജ്ജിന്‍റെ മുന്നോടിയായി വിവിധ രാജ്യങ്ങളിലെ ഹജ്ജ് കാര്യ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച തുടരുകയാണ്. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇതിനകം കൂടിക്കാഴ്ച പൂര്‍ത്തിയായി. ഹജ്ജ് ക്വാട്ട, തീര്‍ഥാടകരുടെ താമസം, ഭക്ഷണം, യാത്ര, തീര്‍ഥാടകരെ ബോധവത്ക്കരിക്കുക തുടങ്ങിയവയാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ഒരുക്കിയ സേവനങ്ങളില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംതൃപ്തി രേഖപ്പെടുത്തി. ഹജ്ജ് മന്ത്രാലയത്തിന് കീഴില്‍ വിദേശ ഹാജിമാര്‍ക്ക് ഇത്തവണ നടപ്പിലാക്കാന്‍ പോകുന്ന ഇ-ട്രാക്ക് പദ്ധതി തീര്‍ഥാടന സേവന ചരിത്രത്തില്‍ വലിയ സേവനമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News