കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു
പുതിയ നിയമപ്രകാരം റോഡില്‍ അനാവശ്യമായ ഗതാഗത തടസ്സം ഉണ്ടാക്കുന്നവരുടെ ലൈസന്‍സോ, വാഹനത്തിന്റെ നമ്പര്‍ പൈ്ളറ്റോ രണ്ടും ഒന്നിച്ചോ കണ്ടുകെട്ടാന്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റ് മേധാവികള്‍ക്ക് അനുവാദമുണ്ട്
കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. ഗതാഗത തടസ്സമുണ്ടാക്കുന്നവരുടെ ലൈസൻസും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും പിടിച്ചെടുക്കുമെന്നു മുന്നറിയിപ്പ്. പരിഷ്കരിച്ച ട്രാഫിക് നിയമം ഞായറാഴ്ചമുതൽ പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഗതാഗത കാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് സാലിം അല്‍ ശൂഐ ആണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത കുരുക്കിന് ഇടയാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ അദ്ദേഹം പരിഷ്കരിച്ച ട്രാഫിക് നിയമം ഈമാസം 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചു. പുതിയ നിയമപ്രകാരം റോഡില്‍ അനാവശ്യമായ ഗതാഗത തടസ്സം ഉണ്ടാക്കുന്നവരുടെ ലൈസന്‍സോ, വാഹനത്തിന്റെ നമ്പര്‍ പൈ്ളറ്റോ രണ്ടും ഒന്നിച്ചോ കണ്ടുകെട്ടാന്‍ ട്രാഫിക് ഡിപ്പാര്‍ട്ടുമെന്‍റ് മേധാവികള്‍ക്ക് അനുവാദമുണ്ട്. നിരവധി വാഹനങ്ങള്‍ ഒന്നിച്ച് ഓടുന്നതിനിടെ ഏതെങ്കിലും ഒരു വാഹനം ആളെയോ സാധനമോ കയറ്റാന്‍വേണ്ടി പെട്ടന്ന് നിര്‍ത്തുകയോ, വേഗത കുറക്കുകയോ ചെയ്‌താൽ നിയമ ലംഘനമായി കണക്കാക്കും. ഡ്രൈവർക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും ലൈസന്‍സും നമ്പര്‍ പ്ലൈറ്റും പിടിച്ചെടുക്കുകയും ചെയ്യും. വാഹനത്തിന്റെ ഗ്ളാസിന് മുകളില്‍ നമ്പര്‍ പ്ളേറ്റ് തിരിച്ചുവാങ്ങാന്‍ ചെല്ളേണ്ട സ്ഥലം വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പതിക്കും. ഇത്തരം വാഹനങ്ങള്‍ നിയമലംഘനം നടത്തിയ സ്ഥലത്തുനിന്ന് മാറ്റേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം വാഹനടമകള്‍ക്കാണെന്നും നമ്പര്‍ പ്ളേറ്റില്ലാത്ത വാഹനത്തിൽ യാത്ര തുടർന്നാൽ അതിനുള്ള പിഴ കൂടി ഒടുക്കേണ്ടി വരുമെന്നും ട്രാഫിക് മേധാവി പറഞ്ഞു. പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതോടെ രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത തടസ്സത്തിന് കുറവുവരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗതാഗത പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്വം സാമൂഹിക ബാധ്യതയായി കാണണമെന്നും മേജര്‍ ജനറല്‍ ഫഹദ് സാലിം അല്‍ ശൂഐ കൂട്ടിച്ചേർത്തു.