വികെ സിംഗിനോട് ദുരിതക്കഥകള്‍ പങ്കുവച്ച് ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിലാളികള്‍

Update: 2018-05-19 21:36 GMT
വികെ സിംഗിനോട് ദുരിതക്കഥകള്‍ പങ്കുവച്ച് ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിലാളികള്‍
Advertising

എംബസ്സി അങ്കണത്തിൽ പ്ലക്കാർഡുകളുമായി നിലയുറപ്പിച്ച തൊഴിലാളികൾക്ക് പറയാനുണ്ടായിരുന്നത് ദുരിതങ്ങളുടെ കണ്ണുനീർ കഥകളായിരുന്നു

ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ജനറൽ വികെ സിംഗിനെ കാണാനും പരാതി ബോധിപ്പിക്കാനുമായി ഖറാഫി നാഷണൽ കമ്പനിയിലെ നൂറുകണക്കിന് തൊഴിലാളികളാണ് ഇന്ത്യൻ എംബസ്സിയിലെത്തിയത്. എംബസ്സി അങ്കണത്തിൽ പ്ലക്കാർഡുകളുമായി നിലയുറപ്പിച്ച തൊഴിലാളികൾക്ക് പറയാനുണ്ടായിരുന്നത് ദുരിതങ്ങളുടെ കണ്ണുനീർ കഥകളായിരുന്നു.

Full View

വൈകിട്ട് അഞ്ചരയോടെയാണ് മന്ത്രി എംബസ്സിയിലെത്തിയത് . തങ്ങളുടെ പ്രശ്ങ്ങൾക്കു പരിഹാരം കാണാൻ എത്തിയ കേന്ദ്രമന്ത്രിക്കും മുന്നിൽ തൊഴിലാളികൾ പരാതികൾ ബോധിപ്പിച്ചു കുവൈത്ത് അധികൃതരുമായി വിഷയം ചർച്ച ചെയ്‌തെന്നും എപ്പോൾ പരിഹാരം ഉണ്ടാകുമെന്നു കൃത്യമായി പറയാൻ സാധിക്കില്ലെന്നും ഉള്ള മറുപടി കേട്ട് നിരാശരായാണ് മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ മടങ്ങിയത് .

Tags:    

Similar News