ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകമാണെന്ന് യുഎഇ

Update: 2018-05-19 12:51 GMT
ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകമാണെന്ന് യുഎഇ
Advertising

വാറ്റ് സംബന്ധിച്ച് ബോധവല്‍കരണം നടത്തുന്നതിന് അതോറിറ്റി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്

ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി. വാറ്റ് സംബന്ധിച്ച് ബോധവല്‍കരണം നടത്തുന്നതിന് അതോറിറ്റി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ് പോർട്ടലുകൾ വഴി വാങ്ങുന്ന എല്ലാ ഉൽപന്നങ്ങൾക്കും മറ്റുകടകളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ബാധകമായ അഞ്ച് ശതമാനം മൂല്യവർധിത നികുതി നിര്‍ബന്ധമായും നല്‍കണെന്നാണ് ഫെഡറൽ നികുതി അതോറിറ്റി വിശദീകരിക്കുന്നത്. ഓൺലൈനിൽ വാങ്ങിയ ഉൽപന്നം സ്വീകരിക്കപ്പെടുന്നത് യു.എ.ഇയിൽ ആണെങ്കിൽ ഉപഭോക്താവ് വാറ്റ് നല്‍കാന്‍ ബാധ്യസ്ഥനാണ്.

മൂല്യവർധിത നികുതിയും നികുതി നിർവഹണവും സംബന്ധിച്ച ഫെഡറൽ നിയമത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു. വിൽപനശാലയിൽ വിൽക്കുന്ന മൊത്തം ഉൽപന്നങ്ങളുടെ തുക വർഷത്തിൽ 3,75,000 ദിർഹമോ അതിൽ കൂടുതലോ ആണെങ്കിൽ അവിടെനിന്നുള്ള ആസ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ വിൽപനക്കും വാറ്റ് ബാധകമാണെന്ന് ലഘുലേഖ വിശദീകരിക്കുന്നു. 2018 ജനുവരി ഒന്ന് മുതലാണ് യു.എ.ഇയിൽ അഞ്ച് ശതമാനം വാറ്റ് പ്രാബല്യത്തിലായത് .

Tags:    

Similar News