ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഇ ട്രാക്ക് വഴി ബന്ധിപ്പിക്കും

Update: 2018-05-19 15:34 GMT
Editor : Sithara
ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഇ ട്രാക്ക് വഴി ബന്ധിപ്പിക്കും
Advertising

തീര്‍ഥാടകരുടെ താമസം, ഭക്ഷണം, യാത്ര എന്നിവയെ ഹജ്ജ്, ഉംറ വിസകളുമായി ബന്ധിപ്പിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദന്‍ പറഞ്ഞു.

തീര്‍ഥാടകരുടെ താമസം, ഭക്ഷണം, യാത്ര എന്നിവയെ ഹജ്ജ്, ഉംറ വിസകളുമായി ബന്ധിപ്പിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദന്‍ പറഞ്ഞു. മക്കയില്‍ സംഘടിപ്പിച്ച 'ഹജ്ജിലെ ഭക്ഷ്യ സുരക്ഷ പൊതു ഉത്തരവാദിത്വം' എന്ന ശില്‍പശാല ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ഇ-ട്രാക്ക് സംവിധാനത്തിലാണ് പരീക്ഷണമെന്നോണം തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ബന്ധിപ്പിക്കുക. രണ്ട് വര്‍ഷത്തിനു ശേഷം ഇത് നിയമമാക്കും. താമസം, ഭക്ഷണം, യാത്ര എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇതോടെ ഹജ്ജ് ഉംറ തീര്‍ഥാടകരുടെ താമസ രംഗത്തെ പ്രശ്നങ്ങള്‍ കുറക്കാനാകും. താമസം, ഭക്ഷണം, യാത്ര തുടങ്ങിയ മുഴുവന്‍ സേവനങ്ങളുടെയും കരാര്‍ ഉറപ്പുവരുത്തിയ ശേഷമേ ഹജ്ജ് ഉംറ വിസകള്‍ അനുവദിക്കൂ. സ്വകാര്യമേഖലയില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മക്കയിലും മദീനയിലും നടപ്പിലാക്കി വരുന്ന പദ്ധതികള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാകണമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഹജ്ജിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹജ്ജ് മഹാ സമ്മേളനത്തില്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പണ്ഡിതന്മാര്‍ പങ്കെടുക്കും. മത പണ്ഡിതന്മാര്‍ക്ക് പുറമെ മെഡിക്കല്‍, എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ മുഴുവന്‍ മേഖലകളിലെ പണ്ഡിതന്മാരും സമ്മേളനത്തിലുണ്ടാകും. മുസ്ലിം പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കൈമാറാനുള്ള ഓണ്‍‍ലൈന്‍ പ്ലാറ്റ്ഫോം ഉണ്ടാക്കുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News