ഒമാന്റെ സലാം എയര്‍വേസ് വര്‍ഷാവസാനത്തോടെ സര്‍വീസ് തുടങ്ങും

Update: 2018-05-20 13:06 GMT
Editor : Alwyn K Jose
ഒമാന്റെ സലാം എയര്‍വേസ് വര്‍ഷാവസാനത്തോടെ സര്‍വീസ് തുടങ്ങും
Advertising

മൂന്ന് വിമാനങ്ങൾ വാടകക്കെടുത്തായിരിക്കും സർവ്വീസിന് തുടക്കം കുറിക്കുക.

Full View

ഒമാന്റെ പുതിയ ബജറ്റ് വിമാന കമ്പനിയായ സലാം എയർവേസ് ഈ വർഷം അവസാനത്തോടെ സർവ്വീസുകൾ ആരംഭിക്കും. മൂന്ന് വിമാനങ്ങൾ വാടകക്കെടുത്തായിരിക്കും സർവ്വീസിന് തുടക്കം കുറിക്കുക.

ഒമാൻ വ്യോമയാന മേഖലയിൽ പുതിയ നാഴികകല്ലാകുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബജറ്റ് വിമാന കമ്പനിയായ സലാം എയർവേസ് സലാല കേന്ദ്രീകരിച്ചാകും പ്രവർത്തിക്കുകയെന്ന് എംഎന്‍ഡിഐ സിഇഒ ഖാലിദ് ബിൻ ഹിലാൽ അൽ യഹ് മദി അറിയിച്ചു. സലാം എയറിന്റെ വരവോടെ കുറഞ്ഞ ചിലവിൽ വിമാനയാത്ര സാധ്യമാകുന്നത് കൂടുതൽ പേരെ ആകർഷിക്കുമെന്നും ഇത് വ്യോമയാന രംഗത്തും സാമ്പത്തിക മേഖലയിലും വളർച്ചക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒമാൻ എയർ മാത്രമാണ് ഒമാനിലെ ഏക വിമാന കമ്പനി. ബജറ്റ് എയർലൈൻ ആരംഭിക്കാനുള്ള ശ്രമങ്ങൾക്ക് കഴിഞ്ഞ ജനുവരിയിലാണ് തുടക്കം കുറിച്ചത്. തുടക്കത്തിൽ മൂന്ന് വിമനങ്ങൾ വാടക്കെടുത്ത് മസ്കത്തിൽ നിന്ന് സലാലയിലേക്കായിരിക്കും സർവ്വീസുകൾ നടത്തുക. കമ്പനിയുടെ വെബ്‍സൈറ്റ് വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News