മാംസ ഉല്‍പന്നങ്ങള്‍ ചുടാനുള്ള അനുമതി നല്‍കിയതായി കുവൈത്ത്
ഓരോ ഗവര്‍ണറേറ്റുകളിലും ഒരു ഗാര്‍ഡന്‍ എന്ന നിലയിലാണ് അനുമതി നല്‍കിയത്
രാജ്യത്തെ ആറ് പൊതു ഗാര്‍ഡനുകളില്‍ വിനോദത്തിന്റെ ഭാഗമായി മാംസ ഉല്‍പന്നങ്ങള്‍ ചുടാനുള്ള അനുമതി നല്‍കിയതായി കുവൈത്ത് കാര്‍ഷിക മത്സ്യ വിഭവ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. ഓരോ ഗവര്‍ണറേറ്റുകളിലും ഒരു ഗാര്‍ഡന്‍ എന്ന നിലയിലാണ് അനുമതി നല്‍കിയത്.
ഹവല്ലി ഗവര്‍ണറേറ്റിലെ അബ്ദുല്‍ കരീം അല്‍ ഖത്താബി പാര്‍ക്ക്, ഫര്‍വാനിയ ഗവര്‍ണറേറ്റിലെ റിഗാഇ പാര്‍ക്ക്, മുബാറക് അല്‍ കബീറിലെ അദാന്‍ പാര്‍ക്ക്, അഹ്മദിയിലെ ഫഹാഹീല്‍ പൊതുപാര്‍ക്ക്, ജഹ്റയിലെ സുലൈബിയ്യ ഗാര്‍ഡന്‍, കാപിറ്റല്‍ ഗവര്‍ണറേറ്റിലെ അസ്സദാഖ വസ്സലാം പാര്‍ക്ക് എന്നിവിടങ്ങളിലാണ് ശവ്വായ നിര്‍മാണത്തിന് അനുമതി നല്‍കിയന്നത്. ഇതല്ലാത്ത മറ്റ് പൊതു പാര്‍ക്കുകളില്‍ ശവ്വായ നിര്‍മിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്ന് കാര്‍ഷിക മത്സ്യ വിഭവ സംരക്ഷണ അതോറിറ്റി ഡയറക്ടര്‍ ഫൈസല്‍ അല്‍ ഹസാവി പറഞ്ഞു. അതേസമയം, മതിയായ നിയമവ്യവസ്ഥകള്‍ പാലിച്ചുവേണം ഈ പാര്‍ക്കുകളില്‍ ശവ്വായ ജോലികളിലേര്‍പ്പെടാന്‍. പാര്‍ക്കിന്‍െറ ശുചിത്വം പാലിക്കുക, പാഴ് വസ്തുക്കള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക, ശവ്വായ നിര്‍മാണത്തിന് ഉപയോഗിച്ച സ്ഥലം വൃത്തിയാക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം. ഇത് ലംഘിക്കുന്നവരുടെമേല്‍ കേസെടുക്കാനും പിഴ ചുമത്താനും ബന്ധപ്പെട്ടര്‍ക്ക് അധികാരമുണ്ടാകുമെന്നും ഫൈസല്‍ ഹസാവി കൂട്ടിച്ചേര്‍ത്തു.