യുഎഇയില്‍ വാറ്റ് നടപ്പാക്കാന്‍ നിയമം പുറപ്പെടുവിച്ചു

Update: 2018-05-22 05:18 GMT
Editor : Jaisy
യുഎഇയില്‍ വാറ്റ് നടപ്പാക്കാന്‍ നിയമം പുറപ്പെടുവിച്ചു
Advertising

ഇറക്കുമതി, വിതരണത്തിന്റെ വിവിധ ഘട്ടങ്ങള്‍, സേവനങ്ങള്‍ എന്നിവക്കെല്ലാം അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഈടാക്കുന്നതാണ് നിയമം

യുഎ ഇയില്‍ അടുത്തവര്‍ഷം ജനുവരി ഒന്ന് മൂല്യവര്‍ധിത നികുതി നടപ്പാക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ നിയമം പുറപ്പെടുവിച്ചു. ഇറക്കുമതി, വിതരണത്തിന്റെ വിവിധ ഘട്ടങ്ങള്‍, സേവനങ്ങള്‍ എന്നിവക്കെല്ലാം അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഈടാക്കുന്നതാണ് നിയമം.

Full View

യുഎഇ ഫെഡല്‍ നിയമ ഉത്തരവ് നമ്പര്‍ എട്ടായാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ മൂല്യ വര്‍ധിത നികുതി നിയമം പുറപ്പെടുവിച്ചത്. വാണിജ്യത്തിനായി നടത്തുന്ന ഏതുതരം വിതരണ രീതിക്കും അഞ്ച് ശതമാനം നികുതിയുണ്ടാകുമെന്ന് നിയമം വ്യക്തമാക്കുന്നു. ലോകത്തെ ഏറ്റവും കുറ‍ഞ്ഞ വാറ്റ് നിരക്കില്‍ ഒന്നാണിതെന്ന് യുഎഇ ധനകാര്യമന്ത്രിയും ഫെഡറല്‍ ടാക്സ് അതോറിറ്റി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. പ്രസിഡന്റ് പുറപ്പെടുവിച്ച ഈ നിയമത്തെ അടിസ്ഥാനമാക്കിയാകും രാജ്യത്തെ നികുതി സംവിധാനം പ്രവര്‍ത്തിക്കുക. രാജ്യത്തിന്റെ സാന്പത്തികരംഗത്തും ആഭ്യന്തര മൊത്ത ഉല്‍പാദനത്തിലും വളര്‍ച്ച കൈവരിക്കാന്‍ നികുതി സംവിധാനം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നികുതി വരുമാനം രാജ്യപുരോഗതിക്ക് ആക്കം കൂട്ടുന്ന വികസന പദ്ധതികള്‍ക്ക് വിനിയോഗിക്കും. അടുത്തവര്‍ഷം ഓരോ അംഗരാജ്യത്തിന്റെയും സന്നദ്ധത അനുസരിച്ച് ജിസിസി മുഴുവന്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുമെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News