സംസം കിണർ നവീകരണ ജോലി അവസാന മിനുക്കു പണിയിലേക്ക്

Update: 2018-05-22 07:35 GMT
സംസം കിണർ നവീകരണ ജോലി അവസാന മിനുക്കു പണിയിലേക്ക്
Advertising

നേരത്തെ തീരുമാനിച്ചത്​ അനുസരിച്ച്​ മാർച്ച് 27 ന് തന്നെ പദ്ധതി പൂർത്തിയാക്കും

സംസം കിണർ നവീകരണ ജോലി അവസാന മിനുക്കു പണിയിലേക്കെത്തി. നേരത്തെ തീരുമാനിച്ചത്​ അനുസരിച്ച്​ മാർച്ച് 27 ന് തന്നെ പദ്ധതി പൂർത്തിയാക്കും. ഒപ്പം ഇപ്പോള്‍ നിയന്ത്രണമുള്ള മതാഫിലേക്ക് പൂര്‍ണ പ്രവേശവുമുണ്ടാകും.

Full View

റജബ് പത്തിന് മതാഫ് തുറന്നുകൊടുക്കുന്നതിനുള്ള ജോലികളാണ് അന്തിമഘട്ടത്തില്‍. ഉംറ തീർഥാടകരുടെ തിരക്ക്​ കൂടുന്നതിന്​ മുമ്പ്​ മതാഫ്​ പൂർണമായും തുറന്നു കൊടുക്കലാണ് ലക്ഷ്യം. സൽമാൻ രാജാവി​ന്റെ നിർദ്ദേശത്തെ തുടർന്ന്​ സംസം നവീകരണം ആരംഭിച്ചത്​ കഴിഞ്ഞ ഒക്​ടോബറിലാണ്. മക്ക മേഖല ഗവർണറേറ്റ്​, ഇരുഹറം കാര്യാലയം, ധനകാര്യം എന്നീ വകുപ്പുകളാണ് ​പദ്ധതിക്ക്​ മേൽനോട്ടം വഹിക്കുന്നത്​. തീർഥാടകർക്ക്​ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നടപ്പാക്കുന്ന ഇരുഹറം വികസന പദ്ധതികളിൽ​ ധനകാര്യ മന്ത്രാലയം ഏറ്റെടുത്ത പ്രധാന സംരംഭമാണ് ​മസ്ജിദുൽ ഹറാമിലെ സംസം നവീകരണം. നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ്​ പണികൾ പൂർത്തിയാക്കിയത്​. പദ്ധതിയുടെ പ്രവർത്തന പുരോഗതി മക്ക ഗവർണറും ഡെപ്യൂട്ടി ഗവർണറും ഇരുഹറം കാര്യാലയ മേധാവിയും ഹറമിലെത്തി പലതവണ വിലയിരുത്തിയിരുന്നു.

Tags:    

Similar News