ദമ്മാമിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് 11 മാസമായി ശമ്പളമില്ല
നിരവധി പേരുടെ ഇക്കാമ കാലാവധി കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ എംബസ്സിയില്‍ പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ല
നിയമ കുരുക്കില്‍ പെട്ട ദമ്മാമിലെ പ്രമുഖ കരാര്‍ സ്ഥാപനത്തിലെ ഇരുനൂറോളം ഇന്ത്യന്‍ തൊഴിലാളികള്‍ കഴിഞ്ഞ പതിനൊന്ന് മാസമായി ശമ്പളമില്ലാതെ പ്രയാസപ്പെടുന്നു. നിരവധി പേരുടെ ഇക്കാമ കാലാവധി കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ എംബസ്സിയില്‍ പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ല എന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി ഉടമയുടെ മക്കള്‍ തമ്മിലുണ്ടായ സ്വത്തവകാശ തര്‍ക്കം മൂലമാണ് കമ്പനി നിയമ കുരുക്കില്‍ പെടുന്നത്. കമ്പനിക് വിവിധ സാമഗ്രികള്‍ നല്‍കുന്ന കമ്പനികള്‍ക്കു പണം കൊടുക്കാതെയായി. കമ്പനിക്കെതിരെ വാണിജ്യ മന്ത്രാലയത്തില്‍ കേസ് വന്നതോടെ, കമ്പനിയുടെ എല്ലാ പണമിടപാടുകളും കോടതി വിലക്കി. ഇതോടെ തൊഴിലാളികളുടെ ശമ്പളം നിലച്ചു. ഇതിനെ മറികടക്കാന്‍ കമ്പനി ഉടമ മറ്റൊരു കമ്പനി ഉണ്ടാക്കി ചില തൊഴിലാളികളെ അതിലേക്ക് മറ്റു രാജ്യങ്ങളുടെ എമ്പസ്സികള്‍ അവരുടെ രാജ്യക്കാരുടെ ക്ഷേമം അന്വേഷിക്കുകയും, നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെകിലും ഇന്ത്യന്‍ എമ്പസ്സി വിഷയം ഗൗരവത്തോടെ എടുത്തിട്ടില്ല. സൗദി സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളുടെ തൊഴിലാളികള്‍ക്കു പ്രഖ്യാപിച്ച ഇളവില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നൂറ് കണക്കിന് തൊഴിലാളികള്‍ കഴിയുന്നത്.