ഒമാനിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഓൺലൈനാക്കുന്നു

Update: 2018-05-25 00:05 GMT
Editor : Jaisy
ഒമാനിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഓൺലൈനാക്കുന്നു
Advertising

ഇതിനുള്ള നടപടികൾ ആരംഭിച്ചതായും രണ്ട്​ വർഷത്തിനുള്ളിൽ ​ പൂർണമായി നടപ്പിൽ വരുത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു

ഒമാനിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർണമായി ഓൺലൈനാക്കുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും രണ്ട്​ വർഷത്തിനുള്ളിൽ​ പൂർണമായി നടപ്പിൽ വരുത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

Full View

തൊഴിൽ വിസാ അപേക്ഷകൾ ഓൺലൈനാക്കുന്നതിന്​ എസ്റ്റോണിയൻ കമ്പനിക്ക്​ കരാർ നൽകിയിട്ടുണ്ട്​. ആറ്​ ഘട്ടങ്ങളിലായാണ്​ ഇത്​ നടപ്പിൽ വരുത്തുക. ഹൗസ്​മെയിഡ്​ വിസകൾ ഇപ്പോൾ തന്നെ ഓൺലൈനിൽ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം വക്താവ്​ പറഞ്ഞു. പുതിയ സ​​മ്പ്രദായം നിലവിൽ വരുന്നതോടെ വിസ ക്ലിയറൻസ്​ ലഭിക്കുന്നതിനും അപേക്ഷ നൽകുന്നതിനും മറ്റുമൊക്കെ തൊഴിലുടമകൾക്കും പി.ആർ.ഒകൾക്കും ഓഫീസുകൾ കയറിയിറങ്ങി നടക്കേണ്ടിവരില്ല. സ്വദേശിവത്കരണം അടക്കം മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള കമ്പനികൾക്ക്​ ഓഫീസിൽ പോകാതെ തന്നെ ഇലക്ട്രോണിക്​ രീതിയിൽ അപേക്ഷിക്കാൻ കഴിയുംവിധമുള്ള സംവിധാനമാണ്​ നിലവിൽ വരുകയെന്നും മന്ത്രാലയം വക്താവ്​ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News