ഗായകൻ മഷ്ഹൂദ് തങ്ങൾ പ്രവാസം അവസാനിപ്പിക്കുന്നു

Update: 2018-05-25 22:34 GMT
Editor : Jaisy
ഗായകൻ മഷ്ഹൂദ് തങ്ങൾ പ്രവാസം അവസാനിപ്പിക്കുന്നു
Advertising

ജിദ്ദയിലെ മുഴുവൻ ഗായികാ-ഗായകന്മാരുടെയും സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിൽ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകി

സൗദിയിലെ സംഗീത വേദികളിൽ നിറസാന്നിദ്ധ്യമായിരുന്ന ഗായകൻ മഷ്ഹൂദ് തങ്ങൾ പ്രവാസം അവസാനിപ്പിക്കുന്നു. ജിദ്ദയിലെ മുഴുവൻ ഗായികാ-ഗായകന്മാരുടെയും സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിൽ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ഗാനരചയിതാവായിരുന്ന എസ് എം ജമീല ബീവിയുടെ മകനാണ് മഷ്ഹൂദ് തങ്ങൾ.

Full View

പ്രവാസ ലോകത്തു നിരവധി സംഗീത വേദികൾ. അനേകം പുതിയ ഈണങ്ങൾ, ഗാനങ്ങൾ, ആൽബങ്ങൾ. രണ്ടു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മഷ്ഹൂദ് തങ്ങൾക്കു സംഗീത സാന്ദ്രമായിരുന്നു. മാപ്പിളപ്പാട്ട് ശാഖക്ക് തന്റെ ആയിരത്തി അഞ്ഞൂറോളം കവിത രചനകൾ സംഭാവന നൽകി മണ്മറഞ്ഞു പോയ എസ് എം ജമീല ബീവിയായിരുന്നു മഷ്ഹൂദ് തങ്ങളുടെ മാതാവ്. സംഗീതത്തിലെ ഗുരുവും മാതാവ് തന്നെ. പ്രവാസലോകത്തുനിന്നുള്ള പ്രോത്സാഹനം തനിക്കു ഏറെ ഗുണകരമായതായി മഷൂദ് തങ്ങൾ പറഞ്ഞു.

കീ ബോർഡിസ്റ്റായും രിഥം പാഡിൽ താളമിട്ടും മക്കളായ താമീർ, തൻവീർ എന്നിവരും സംഗീത യാത്രയിൽ കൂടെയുണ്ട്. നാട്ടുകാരുടെ സംഘടനയായ ജീവയുടെയും കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന്റെയും നേതൃത്വത്തിൽ മഷ്ഹൂദ് തങ്ങൾക്കും കുടുംബത്തിനും ജിദ്ദയിൽ യാത്രയയപ്പ് നൽകി. ജിദ്ദയിലെ മുഴുവൻ ഗായിക-ഗായകന്മാരും പങ്കെടുത്തു. പ്രവാസ ലോകത്തിനു സലാം പറഞ്ഞു കൊണ്ടായിരുന്നു മഷൂദ് തങ്ങളുടെ അവസാന ഗാനം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News