ബഹ്‍റൈനില്‍ ബസ് സർവീസുകൾ കൂടുതൽ ജനകീയമാവുന്നു
ബഹ്റൈനിലെ പൊതുഗതാഗത രംഗത്ത് സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായി പൊതുഗതാഗത സംവിധാനമായ ബസ് സർവീസുകളെ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരിക്കുന്നത്
ബഹ്‍റൈനിലെ പൊതുഗതാഗത രംഗത്ത് ബസ് സർവീസുകൾ കൂടുതൽ ജനകീയമാവുന്നു. പ്രവാസികളടക്കമുള്ളവർ യാത്രക്ക് ബസ് സർവീസുകളെ ആശ്രയിക്കുന്നത് പൊതുഗതാഗത സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാക്കുന്നത്.
ബഹ്റൈനിലെ പൊതുഗതാഗത രംഗത്ത് സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായി പൊതുഗതാഗത സംവിധാനമായ ബസ് സർവീസുകളെ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരിക്കുന്നത്. ലാൻ റ് ട്രാൻസ്പോർട്ട് പോസ്റ്റ് അഫയേഴ്സ് അണ്ടർ സെക്രട്ടറി എഞ്ചിനീയർ മറിയം അഹ് മദ് ജുമാൺ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക് നിലവിൽ വന്ന ശേഷം സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗോ കാർഡുകൾ ഉപയോഗിച്ചുള്ള യാത്രാസൗകര്യം ഏർപ്പെടുത്തിയതിനും യാത്രക്കാരുടെ പിന്തുണ ലഭിക്കുന്നു. ബസ് സർവീസ് മെച്ചപ്പെടുത്തിയത് പ്രവാസികൾക്കും ആശ്വാസകരമായിക്കഴിഞ്ഞു. സാധാരണക്കാരായ തൊഴിലാളികളാണ് ഇപ്പോൾ കൂടുതലായും യാത്രക്കായി ബസ് സർവീസിനെ ആശ്രയിക്കുന്നത്. വിദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജോലിക്ക് പോകുന്ന പ്രവാസികളായ തൊഴിലാളികൾക്ക് ബസ് സർവീസ് അനുഗ്രഹമായി മാറിയിട്ടുണ്ട് പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം 46500 ൽ നിന്നും ഇപ്പോൾ 72500 ആയി വർധിച്ചു. ഗോ കാർഡ് സേവനം ആരംഭിച്ച ശേഷം പ്രവാസികളുടെയും തൊഴിലാളികളുടെയും യാത്രക്കുള്ള ആശ്രായമായി മാറുകയാണ് ബസ് സർവീസുകൾ. ബഹ് റൈൻ പബ്ലിക് ട്രാൻസ്പ്പൊർട്ട് കമ്പനിയുടെ ഈ ലക്ഷ്വറി ബസുകളിൽ ടെലിവിഷന്‍, എസി, നിരീക്ഷണ കാമറ എന്നിവക്കൊപ്പം അംഗവൈകല്യമുള്ളവര്‍ക്ക് പ്രത്യേക സംവിധാനവും സൗജന്യ വൈ.ഫൈ കണക്ഷനുമുണ്ട്. 600 ഫില്‍സിന്റെ ടിക്കറ്റ് എടുത്താൽ ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. 14 ദിനാറിന് ഒരു മാസത്തേക്കുള്ള പാസ് സൗകര്യവും ഗോ കാര്‍ഡുകള്‍ എന്ന പേരിലുള്ള ഇലക്ട്രോണിക് പാസ് സംവിധാനവും ബസ് സർവീസിനെ ആകർഷകമാക്കുന്നു. അടുത്ത കാലത്ത് തന്നെ ബഹ് റൈൻ ബസ് അപ്ലിക്കേഷൻ എന്ന പേരിൽ പുതിയ പദ്ധതി ആരംഭിക്കാനും ട്രാൻസ് പോർട്ട് വകുപ്പിന് പദ്ധതിയുണ്ട്.