ഒപെക് രാജ്യങ്ങളുടെ എണ്ണ വില വര്‍‌ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിജയസാധ്യത

Update: 2018-05-26 16:02 GMT
Editor : Ubaid
ഒപെക് രാജ്യങ്ങളുടെ എണ്ണ വില വര്‍‌ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വിജയസാധ്യത
Advertising

വെനിസുല, അള്‍ജീരിയ, റഷ്യ, പേര് വെളിപ്പെടുത്താത്ത മറ്റൊരു രാജ്യം ഇങ്ങനെ ഒപെകിന് അകത്തും പുറത്തുമുള്ള നാല് രാജ്യങ്ങളാണ് ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്

ഒപെക് കൂട്ടായ്മയിലെ അംഗ രാജ്യങ്ങള്‍ എണ്ണ ഉല്‍പാദിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിലൂടെ വില വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന് വിജയസാധ്യത. ഉല്‍പാദന നിയന്ത്രണത്തിനോട് വിയോജിച്ചുനിന്ന ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി നവംബര്‍ അവസാനത്തോടെ ഉല്‍പാദന നിയന്ത്രണത്തില്‍ ധാരണയിലത്തൊനാണ് അംഗരാജ്യങ്ങള്‍ ഉദ്ദേശിക്കുന്നത്. അതേസമയം ഒപെകിന്‍െറ പ്രതിമാസ ഉല്‍പാദനം 32.5 ദശലക്ഷം വീപ്പയാക്കി നിയന്ത്രിക്കണമെന്ന് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

വെനിസുല, അള്‍ജീരിയ, റഷ്യ, പേര് വെളിപ്പെടുത്താത്ത മറ്റൊരു രാജ്യം ഇങ്ങനെ ഒപെകിന് അകത്തും പുറത്തുമുള്ള നാല് രാജ്യങ്ങളാണ് ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. കൂടാതെ ഒപെക് സെക്രട്ടറി ജനറലും ഈ രാജ്യങ്ങള്‍ക്ക് മേല്‍ തന്‍െറ സ്വാധീനം ഉപയോഗിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ അവസാന വാരത്തില്‍ അള്‍ജീരിയയില്‍ ചേര്‍ന്ന സമ്മേളന തീരുമാനം പൂര്‍ണമായും നടപ്പാക്കാനും ഒപെകിലെ ഓരോ അംഗരാജ്യത്തിനും പ്രത്യേകം ക്വാട്ട പുതുക്കി നിശ്ചയിക്കാനുമാണ് കൂട്ടായ്മ ഉദ്ദേശിക്കുന്നത്. നവംബര്‍ അവസാനത്തോടെ വിഷയത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയിലത്തെി വിയന്ന ഒപെക് ഉച്ചകോടിയില്‍ ഉല്‍പാദന നിയന്ത്രണ തീരുമാനം പാസാക്കാനാണ് സൗദി ഉള്‍പ്പെടെയുള്ള അംഗങ്ങരാജ്യങ്ങളും കൂട്ടായ്മക്ക് പുറത്തുള്ള റഷ്യയും ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ആലോചനക്കായി വെള്ളിയാഴ്ച ദോഹയില്‍ അനൗപചാരിക യോഗവും വിളിച്ചുചേര്‍ക്കുന്നുണ്ട്. ഇതിന്‍െറ മുന്നോടിയായി സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി മുഹമ്മദ് അസ്സാദയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയതായും സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News