കുവൈത്തില്‍ നഴ്‌സിംഗ് മേഖലയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ നിര്‍ദേശം

Update: 2018-05-26 22:47 GMT
Editor : Jaisy
കുവൈത്തില്‍ നഴ്‌സിംഗ് മേഖലയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ നിര്‍ദേശം
Advertising

സുപ്രീം പ്ലാനിങ് കൌണ്‍സിലാണ് ആരോഗ്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിർദേശം നൽകിയത്

Full View

കുവൈത്തിൽ നഴ്‌സിംഗ് മേഖലയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് നിർദേശം. സുപ്രീം പ്ലാനിങ് കൌണ്‍സിലാണ് ആരോഗ്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ആരോഗ്യരംഗം കാര്യക്ഷമമാക്കാൻ ഓരോ ആരോഗ്യമേഖലക്കും സ്വതന്ത്ര ബജറ്റ് അനുവദിക്കണമെന്നും പ്ലാനിങ് കൗൺസിൽ നിർദേശിച്ചു .

ആരോഗ്യമേഖല പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുന്നതിനുള്ള നിർദേശങ്ങളുടെ ഭാഗമായാണ് നഴ്‌സുമാരുടെ ശമ്പളസ്കെയിൽ പരിഷ്കരിക്കണമെന്നു ആസൂത്രണ കമ്മീഷൻ നിർദേശിച്ചത് . യോഗ്യതയും പരിചയ സമ്പത്തുമുള്ള ഉദ്യോഗാർത്ഥികളെ ആകർഷിക്കാനും സേവന വൈദഗ്ധ്യമില്ലാത്തവരെ ഒഴിവാക്കാനും വേതന പരിഷ്കരണം അനിവാര്യമാണെന്നാണ് പ്ലാനിങ് കൗൺസിൽ നിലപാട് . നഴ്‌സിംഗ് രംഗത്തേക്ക് സ്വദേശികളെ കൂടുതലായി ആകർഷിക്കാനും ശമ്പള പരിഷ്കരണം വഴിയൊരുക്കും എന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി . ഓരോ ആരോഗ്യമേഖലക്കും സ്വയം ഭരണാവകാശം നൽകണമെന്നും നിലവിലെ കേന്ദ്രീകൃത ബജറ്റിന് പകരമായി ഓരോ മേഖലക്കും പ്രത്യേകം ബജറ്റ് അനുവദിക്കണമെന്നും കൗൺസിൽ നിർദേശിച്ചു . വിവിധമേഖലകൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉണ്ടാകാനും സേവനം കാര്യക്ഷമമാകാനും ഈ നടപടി ഉപകരിക്കും സർക്കാർ ആശുപത്രികളിലെ തിരക്കു കുറക്കുന്നതിനായി വിദേശികൾക്ക് മാത്രമായുള്ള ഇൻഷുറൻസ് ആശുപത്രികളുടെ നിർമാണം വേഗത്തിൽ ആരംഭിക്കണം . കുവൈത്ത് പൗരന്മാരെ ഉന്നത ചികിത്സക്കായി വിദേശത്തേക്ക് അയക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം . രാജ്യത്തെ ആശുപത്രികളിൽ മതിയായ ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ സർക്കാർ ചെലവിൽ വിദേശ ചികിത്സ അനുവദിക്കാവൂ തുടങ്ങിയകാര്യങ്ങളും സുപ്രീം പ്ലാനിങ് കൗൺസിൽ ആരോഗ്യമന്ത്രാലയത്തോടു നിർദേശിച്ചു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News