പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനൊരുങ്ങി ഖത്തര്‍, പശുക്കളെ ഇറക്കുമതി ചെയ്തുതുടങ്ങി

Update: 2018-05-26 13:48 GMT
പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനൊരുങ്ങി ഖത്തര്‍, പശുക്കളെ ഇറക്കുമതി ചെയ്തുതുടങ്ങി
Advertising

ജര്‍മനിയില്‍ നിന്നാണ് മുന്തിയ ഇനം പശുക്കള്‍ എത്തുന്നത്

സൗദി സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ മറികടക്കാനുള്ള തയാറെടുപ്പിലാണ് ഖത്തര്‍. പാല്‍ ഉല്‍പാദനരംഗത്ത് സ്വയംപര്യാപ്തത നേടാന്‍ ഖത്തര്‍ പശുക്കളെ ഇറക്കുമതി ചെയ്തു തുടങ്ങി. ജര്‍മനിയില്‍ നിന്നാണ് മുന്തിയ ഇനം പശുക്കള്‍ എത്തുന്നത്. ഫാമില്‍ ജര്‍മനിയിലെ കാലാവസ്ഥ ഒരുക്കിയാണ് ഇവയെ പരിപാലിക്കുക.

Full View

ഖത്തര്‍ എയര്‍വെയ്സിന്റെ കാര്‍ഗോ വിമാനത്തിലാണ് 165 പശുക്കളെ ജര്‍മനിയില്‍ നിന്ന് ഇറക്കിയത്. ഉമ്മുൽ ഹവായയിലെ 'ബലദിന' ഫാമിലേക്കാണ് ഇവയെ കൊണ്ടുവന്നത്. ആദ്യഘട്ടത്തില്‍ 4600 പശുക്കളാണ് ജര്‍മ്മനി ,ഓസ്ട്രേലിയ ,യു എസ് എന്നിവിടങ്ങളില്‍ നിന്നെത്തുക. സ്വകാര്യ കമ്പനിയായ പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ മൌതാസ് അല്‍ ഖയ്യാത്താണ് ഈ പരീക്ഷണത്തിന് മുന്‍കൈയെടുക്കുന്നത്. ജര്‍മ്മനിയിലെ കാലാവസ്ഥ കൃത്രിമമായി ഒരുക്കിയാണ് ഫാമില്‍ പശുക്കളെ പാര്‍പ്പിക്കുക. കഴിഞ്ഞ ദിവസമെത്തിയ പശുക്കളില്‍ 35 എണ്ണം പാല്‍ചുരത്തുന്നുണ്ട് . 80ലക്ഷം ഡോളര്‍ ചെലവിട്ടാണ് പശുക്കളെ കൊണ്ടുവരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മെയ്‍ഡ് ഇന്‍ ഖത്തര്‍ പാലും പാലുല്‍പ്പന്നങ്ങളും വിപണിയിലെത്തിത്തുടങ്ങുമെന്നാണ് ബലദിന സി ഇ ഒ ജോണ്‍ ജോസഫ്‌ ഡോര്‍ പറഞ്ഞു. ഈ ഫാമില്‍ നേരത്തേ ആടുകളെ വളര്‍ത്തുന്നുണ്ട്.

അടുത്ത ഘട്ടത്തില്‍ എത്തുന്ന ആറായിരം പശുക്കള്‍ക്കായുള്ള ഫാം ഹൌസിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഉപരോധത്തെ തുടര്‍ന്ന് ജനങ്ങളെ കാര്‍ഷികരംഗത്ത് കൂടുതല്‍ സജീവമാക്കാനുള്ള പദ്ധതികളും ഖത്തറില്‍ സജീവമാണ്.

Tags:    

Similar News