ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിന്​ അറബ്​ മാധ്യമങ്ങളിലും വാർത്താ പ്രാധാന്യം

Update: 2018-05-26 13:27 GMT
Editor : Jaisy
ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിന്​ അറബ്​ മാധ്യമങ്ങളിലും വാർത്താ പ്രാധാന്യം
Advertising

ഏറ്റവും കൂടുതൽ മലയാളികൾ തൊഴിലെടുക്കുന്ന യുഎഇയും കേരളവുമായി അടുത്ത ബന്ധം രൂപപ്പെടാനും സന്ദർശനം വഴിയൊരുക്കും

ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിന്​ അറബ്​ മാധ്യമങ്ങളിലും വൻ വാർത്താ പ്രാധാന്യം. ഏറ്റവും കൂടുതൽ മലയാളികൾ തൊഴിലെടുക്കുന്ന യുഎഇയും കേരളവുമായി അടുത്ത ബന്ധം രൂപപ്പെടാനും സന്ദർശനം വഴിയൊരുക്കും. ഷാർജ ടെലിവിഷൻ ഉൾപ്പെടെ യുഎഇ മാധ്യമങ്ങൾ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ ആൽ ഖാസിമിയുടെ കേരള സന്ദർശനത്തിന്​ വലിയ പ്രാധാന്യമാണ്​ നൽകുന്നത്​. മലയാളക്കര വലിയ താൽപര്യപൂർവം ഷാർജ ഭരണാധികാരിക്ക്​ നൽകുന്ന സ്വീകരണവും ഡിലിറ്റ്​ വിതരണവും ഉഭയകക്ഷി ബന്​ധത്തിൽ വലിയ മുന്നേറ്റം കുറിക്കുമെന്ന വിലയിരുത്തലിൽ ആണ്​ അറബ്​ മാധ്യമങ്ങൾ.

കേരളത്തോടും മലയാളികളോടുമുള്ള വർധിച്ച താൽപര്യമാണ്​ കാലിക്കറ്റ്​ സർവകലാശാലയുടെ ഡിലിറ്റ്​ സ്വീകരിക്കാൻ ഷാർജ ഭരണാധികാരിയെ ​പ്രേരിപ്പിച്ചത്​. നാലു ദിവസം കേരളത്തിൽ തങ്ങുന്ന ഷാർജ ഭരണാധികാരിയുമായി അടുത്ത സൗഹൃദം രൂപപ്പെടാൻ കേരള സർക്കാരിനും അവസരം കൈവന്നിരിക്കുകയാണ്​. ഇത്​ തങ്ങളുടെ ഭാവിക്ക്​ വലിയ മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസി സമൂഹം.

ഷാർജ ഇന്ത്യൻ അസോസിയേഷനും അതിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും കണ്ണായ സ്ഥലത്ത്​ ഭൂമി കൈമാറിയ ഷാർജ ഭരണാധികാരിയോട്​ പ്രവാസികൾക്ക്​ വലിയ കടപ്പാടാണുള്ളത്​. മലയാളികൾ സമൂഹത്തിന്​ ഗുണകരമാകുന്ന കൂടുതൽ പദ്ധതികളുമായി സംസ്ഥാന സർക്കാർ രംഗത്തു വരുമെന്നും പ്രവാസികൾ പ്രതീക്ഷിക്കുന്നു. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിന്റെ തുടർച്ചയായി ഗൾഫിൽ നിന്നുള്ള കൂടുതൽ ഭരണാധികളെ കേരളത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്ന അഭ്യർഥനയും പ്രവാസികൾ മുന്നോട്ടു വയ്ക്കുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News