ഒപെക്-റഷ്യ കൂട്ടായ്മയിലുള്ള എണ്ണ ഉത്പാദന നിയന്ത്രണം നീളും
ഒപെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങളും റഷ്യയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായുള്ള എണ്ണ ഉല്‍പാദന നിയന്ത്രണം പത്ത് മുതല്‍ 20 വര്‍ഷം വരെ നീണ്ടേക്കുമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
ഒപെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങളും റഷ്യയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായുള്ള എണ്ണ ഉല്‍പാദന നിയന്ത്രണം പത്ത് മുതല്‍ 20 വര്‍ഷം വരെ നീണ്ടേക്കുമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. റോയിട്ടേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2014ല്‍ 100 ഡോളറിന് മുകളിലുണ്ടായിരുന്ന എണ്ണ വില 2016ല്‍ 30 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ വേളയിലാണ് ഒപെക് കൂട്ടായ്മയിലെ ഏറ്റവും വലിയ ഉല്‍പാദന രാജ്യമായ സൗദി കൂട്ടായ്മക്ക് പുറത്തുള്ള റഷ്യയുമായി ബന്ധപ്പെട്ടത്. ഉല്‍പാദന നിയന്ത്രണം കാരണം എണ്ണ വില ബാരലിന് 70 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 20 വര്‍ഷം വരെ തുടര്‍ന്നേക്കാവുന്ന ഉല്‍പാദന നിയന്ത്രണത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അമീര്‍ മുഹമ്മദ് അഭിമുഖ്യത്തില്‍ പറഞ്ഞു. സൗദിയില്‍ റഷ്യയും ചേര്‍ന്ന് ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 ആദ്യം മുതല്‍ ആരംഭിച്ച ഉല്‍പാദന നിയന്ത്രണം 2019ലും തുടരുമെന്ന് സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ വെച്ച് പ്രസ്താവിച്ചിരുന്നു. സൗദി അരാംകോയുടെ ഓഹരികള്‍ 2018 അവസാനത്തിലോ 2019 തുടക്കത്തിലോ വിപണിയില്‍ ഇറക്കുമെന്നും കിരീടാവകാശി പറഞ്ഞു.