ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് സൌദിയില്‍ ഏപ്രില്‍ മുതല്‍

Update: 2018-05-26 09:40 GMT
ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് സൌദിയില്‍ ഏപ്രില്‍ മുതല്‍
Advertising

സിവിവി കോഡ് നമ്പറില്ലാത്ത കാര്‍ഡുകള്‍ ബാങ്കുകള്‍ മാറ്റി നല്‍കുമെന്നും ബാങ്കുകളുടെ മേല്‍നോട്ടമുള്ള അതോറിറ്റി മേധാവി

സൗദിയില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യാനുള്ള സംവിധാനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഈ സൗകര്യം ലഭിക്കാന്‍ എടിഎം കാര്‍ഡില്‍ സിവിവി കോഡ് അനിവാര്യമാണെന്ന് ബാങ്കുകളുടെ മേല്‍നോട്ടമുള്ള അതോറിറ്റി മേധാവി പറഞ്ഞു.

Full View

സൗദിയില്‍ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യാനുള്ള സംവിധാനം കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഈ സൗകര്യം ലഭിക്കാന്‍ എ.ടി.എം കാര്‍ഡില്‍ സിവിവി കോഡ് അനിവാര്യമാണ്. മൂന്നക്ക, നാലക്ക കോഡുകള്‍ എ.ടി.എം കാര്‍ഡിന്റെ പിന്‍ഭാഗത്താണ് സിവിവി നമ്പര്‍ പ്രിന്റ് ചെയ്തിരിക്കുക. ഇത്തരം നമ്പറില്ലാത്ത കാര്‍ഡുകള്‍ ബാങ്കുകള്‍ മാറ്റി നല്‍കുമെന്നും ബാങ്കുകളുടെ മേല്‍നോട്ടമുള്ള അതോറിറ്റി മേധാവി തല്‍അത് ഹാഫിസ് പറഞ്ഞു.

മദാ എ.ടി.എം കാര്‍ഡുടമകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായ സേവനം ലഭിക്കുന്നതാണ് പുതിയ സേവനം. ലളിതമായ നാല് നടപടിയിലൂടെ ഓണ്‍ലൈന്‍ പര്‍ച്ചേസിന് സാധിക്കും. സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കുക, വില ഉറപ്പുവരുത്തുക, മദാ കാര്‍ഡ് നമ്പറും കാര്‍ഡ് കാലാവധി തീരുന്ന തിയതിയും നല്‍കി പണമടക്കുക, കാര്‍ഡിന്റെ വെരിഫിക്കേഷന്‍ നമ്പര്‍ നല്‍കുക എന്നതാണ് ഡബിറ്റ് കാര്‍ഡ് പര്‍ച്ചേസിനുള്ളതെന്നും തല്‍അത് ഹാഫിസ് വിശദീകരിച്ചു. രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എ.ടി.എം കാര്‍ഡുകള്‍ക്ക് ഓണ്‍ലൈന്‍ സേവനം ഏപ്രില്‍ ഒന്ന് മുതല്‍ സജ്ജമാവാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

Tags:    

Similar News