'മണല്‍ മഞ്ഞയില്‍ നിന്ന് ഇലപ്പച്ചയിലേക്ക്'; പ്രവാസ കഥകള്‍ പ്രകാശനം ചെയ്തു

Update: 2018-05-26 11:23 GMT
Editor : admin
'മണല്‍ മഞ്ഞയില്‍ നിന്ന് ഇലപ്പച്ചയിലേക്ക്'; പ്രവാസ കഥകള്‍ പ്രകാശനം ചെയ്തു
Advertising

ആടുജീവിതം പിറവിയെടുത്ത ബഹ്റൈനില്‍ നിന്നും പ്രവാസികളുടെ അക്ഷരോപഹാരമായി ഒരു പുസ്തകം കൂടി

Full View

ആടുജീവിതം എന്ന പ്രസിദ്ധമായ സാഹിത്യസ്യഷ്ടി പിറവിയെടുത്ത ബഹ്റൈനില്‍ നിന്നും പ്രവാസികളുടെ അക്ഷരോപഹാരമായി ഒരു പുസ്തകം കൂടി പുറത്തിറങ്ങി. ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബഹ് റൈനില്‍ പ്രവാസജീവിതം നയിക്കുന്ന ഒരു സംഘം എഴുത്തുകാരുടെ കഥാസമാഹാരമാണ് 'മണല്‍ മഞ്ഞയില്‍ നിന്ന് ഇലപ്പച്ചയിലേക്ക്' എന്ന പേരില്‍ പ്രകാശനം ചെയ്യപ്പെട്ടത്. നടനും സിനിമാ സംവിധായകനുമായ ജോയ് മാത്യു എഴുത്തുകാരനായ സുധീഷ്‌ രാഘവന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരന്‍ ബെന്യാമിനോടൊപ്പം ജയചന്ദ്രന്‍, അനില്‍ വെങ്കോട്, ശ്രീദേവി മേനോന്‍, സജി മാര്‍ക്കോസ്, ഫിറോസ് തിരുവത്ര, ശബിനി വാസുദേവ്, മിനേഷ് രാമനുണ്ണി, സുനില്‍ മാവേലിക്കര എന്നിവരുടെ കഥകളാണ് കൃതിയിലുള്ളത്.

പ്രകാശനച്ചടങ്ങില്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സ്പാക് ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News