സൗദി അറേബ്യയില്‍ മൊബൈല്‍ മേഖലയില്‍ വനിതകള്‍ക്ക് ജോലി സാധ്യത കൂട്ടുന്നു
അടുത്ത സെപ്റ്റംമ്പര്‍ മാസത്തോടെ മെബൈല്‍ വില്‍പന സര്‍വീസ് മേഖല പൂര്‍ണമായും സ്വദേശിവല്‍കരിക്കാനാണ് പദ്ധതി. അടുത്ത ഒരു വര്‍ഷത്തില്‍ ഒന്നര മില്യന്‍ തൊഴിലവസരം സൃഷ്ടിക്കുക എന്നതാണ് തെഴില്‍ മന്ത്രാലയത്തിന്‍റെ പദ്ധതി. ഇതില്‍ 40 ശതമാനം വനിതകളായിരിക്കും എന്നാണ് കണക്ക്.
സൗദി അറേബ്യ മൊബൈല്‍ കടകള്‍ പൂര്‍ണമായും സ്വദേശിവത്കരികാനുള്ള തീരുമാനം മൊബൈല്‍ സര്‍വീസില്‍ പരിശീലനം നേടിയ വനിതകള്‍ക്ക് ജോലി സാധ്യത കൂട്ടുന്നു. ഭൂരിപക്ഷവും വിദേശികള്‍ കൈകാര്യം ചെയ്യുന്ന ഈ മേഖലയിലേക്ക് കൂടുതല്‍ സൗദി വനിതകള്‍ കടന്നു വരുന്നുണ്ട്. ഈ മേഖലയിലേക്കുള്ള രംഗ പ്രവേശം വിദേശി തൊഴിലാളികള്‍ക്കുള്ള ചെറിയ പ്രതീക്ഷകളും ഇല്ലാതാകുന്നതാണ്.
മറിയം അല്‍ സുബൈ എന്ന സൗദി വനിത രണ്ട് വര്‍ഷം മുമ്പാണ് വനിതകള്‍ക്ക് മാത്രമായി മൊബൈല്‍ സര്‍വീസ് സെന്‍റര്‍ ആരംഭിക്കുന്നത്. ഇന്ന് സര്‍ക്കാര്‍ പരിശീലന കേന്ദ്രത്തില്‍നിന്ന് പരിശീലനം നേടിയ ആറ് വനിതകള്‍കൂടി ജോലിക്കുണ്ട്. വരുംനാളുകളില്‍ കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്ക് കടന്നു വരുമെന്നാണ് മറിയം പ്രതീക്ഷിക്കുന്നത്. സൗദിയില്‍ തെണ്ണൂറ് ശതമാനം സ്‍ത്രീകളും മൊബൈല്‍ ഉപഭോക്താകളാണെന്നും, അതുകൊണ്ട് ഈ മേഖലയില്‍ സൗദി വനിതകള്‍ക്ക് വലിയ നേട്ടമുണ്ടാകാന്‍ സാധിക്കുമെന്ന് മറിയം പറയുന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തുടക്കം കുറിച്ച പരിശീലന കേന്ദ്രങ്ങളില്‍ ഇന്ന് പതിനായിരക്കണക്കിന് വനിതകളാണ് പരീശീലനം നേടിക്കൊണ്ടിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ ഇവരുടെ പരിശിലനം കഴിയുമെന്നും ഇതിലൂടെ ഈ മേഖലക്ക് ആവശ്യമുള്ള തൊഴിലാളികളെ ലഭ്യമാകാന്‍ സാധിക്കുമെന്ന് ടെക്നികല്‍ ആണ്ട് വൊകേശനല്‍ ട്രെയ്നിങ്ങ് സെന്‍റര്‍ വക്താവ് ഫൈസല്‍ അല്‍ ഉതൈബി പറഞ്ഞു.
വനിതകള്‍ക്ക് ഈ മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍തലത്തില്‍ ധനസഹായ പദ്ധതികളും നിലവിലുണ്ട്. അടുത്ത സെപ്റ്റംമ്പര്‍ മാസത്തോടെ മെബൈല്‍ വില്‍പന സര്‍വീസ് മേഖല പൂര്‍ണമായും സ്വദേശിവല്‍കരിക്കാനാണ് പദ്ധതി. അടുത്ത ഒരു വര്‍ഷത്തില്‍ ഒന്നര മില്യന്‍ തൊഴിലവസരം സൃഷ്ടിക്കുക എന്നതാണ് തെഴില്‍ മന്ത്രാലയത്തിന്‍റെ പദ്ധതി. ഇതില്‍ 40 ശതമാനം വനിതകളായിരിക്കും എന്നാണ് കണക്ക്.