സൌദി കിഴക്കന്‍ പ്രവിശ്യയിലെ മത്സ്യ വിപണി സജീവമായി

Update: 2018-05-27 03:44 GMT
Editor : Jaisy
സൌദി കിഴക്കന്‍ പ്രവിശ്യയിലെ മത്സ്യ വിപണി സജീവമായി
Advertising

ചെമ്മീന്‍ ഒഴികെയുള്ള എല്ലാ മത്സ്യങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില ഇരട്ടിയായി തുടരുകയാണ്

Full View

മാസങ്ങള്‍ നീണ്ട ട്രോളിംങ് നിരോധം അവസാനിച്ച് ചെമ്മീന്‍ ചാകര വന്നതോടെ സൌദി കിഴക്കന്‍ പ്രവിശ്യയിലെ മത്സ്യ വിപണി സജീവമായി. ചെമ്മീന്‍ ഒഴികെയുള്ള എല്ലാ മത്സ്യങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില ഇരട്ടിയായി തുടരുകയാണ്. മലയാളികള്‍ കൂടുതലായി ഉപയോഗിക്കുന്ന മത്തി, അയല, പാര എന്നിവയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു.

ട്രോളിംഗ് നിരോധം അവസാനിച്ച് ഈമാസം ആദ്യത്തോടെ എണ്ണൂറോളം യന്ത്ര ബോട്ടുകളാണ് സൗദി കിഴക്കന്‍ പ്രിവിശ്യയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയിരുന്നത്. ചെമ്മീന്‍ ചാകരയുമായി ഇവര്‍ തിരിച്ചെത്തി തുടങ്ങിയതോടെയാണ് മത്സ്യ വിപണിയും സജീവമായത്. ചെമ്മീനിന്റെ വില കുറഞ്ഞെങ്കിലും മറ്റു മത്സ്യങ്ങളുടെ വിലക്കയറ്റവും ക്ഷാമവും തുടരുകയാണ്. മലയാളികളുടെ ഇഷ്ട ഇനമായ മത്തിക്ക് ബോക്സിന് എണ്‍പത് മുതല്‍ നൂറു റിയാല്‍ വരെ വിലയുണ്ടായിരുന്നത് ഇന്നലെ ഖതീഫ് മാര്‍ക്കറ്റില്‍ 270 റിയാലിനാണ് കച്ചവടം നടന്നത്. അയിലക്ക് ബോക്‌സിന് 600ഉം 700ഉം റിയാലായി വര്‍ദ്ധിച്ചു. സ്വദേശികളുടെ ഇഷട ഇനമായ ഹമൂറിനുമെല്ലാം വില ഇരട്ടിയായി. ഇത് ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു.

ഒമാനില്‍ നിന്നും യമനില്‍ നിന്നുമുള്ള മീനിന്റെ വരവ് കുറഞ്ഞതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന്റെ പ്രധാന കാരണം. പുറമെ കടുത്ത ചൂടും ആഗോള തലത്തില്‍ മത്സ്യ ലഭ്യതയിലുണ്ടായ കുറവും ഇതിന് കാരണമാകുന്നു നിരവധി മലയാളികള്‍ തൊഴിലെടുക്കുന്ന മേഖല കൂടിയാണ് ദമ്മാം ഖത്തീഫിലെ മത്സ്യ മൊത്തവ്യാപാര വിപണി. ഇവിടെ പകുതിയിലധികം പേരും മലയാളികളാണ്. അത് കൊണ്ട തന്നെ ഇവിടെയുണ്ടാകുന്ന പ്രതിസന്ധി കൂടുതലും ബാധിക്കുക മലയാളികളാണ്. ഈ മാസത്തോടെ ഒമാനിലെ ട്രോളിംഗ് നിരോധം നീങ്ങുന്നതോടെ മത്സ്യങ്ങളുടെ വരവ് കൂടുമെന്നും വിപണിയില്‍ കൂടുതല്‍ ഉണര്‍വ്വ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News