മാജിക് പ്ലാനറ്റില്‍ സര്‍ക്കസ് കൂടി ഉള്‍പ്പെടുത്തുന്നു

Update: 2018-05-27 00:47 GMT
Editor : Jaisy
മാജിക് പ്ലാനറ്റില്‍ സര്‍ക്കസ് കൂടി ഉള്‍പ്പെടുത്തുന്നു
Advertising

മാജിക് പ്ലാനറ്റിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സര്‍ക്കസ് കാസില്‍ എന്ന സംവിധാനം കൂടി സജ്ജീകരിക്കുന്നത്

Full View

മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റില്‍ സര്‍ക്കസ് കൂടി ഉള്‍പ്പെടുത്തുന്നു. ലോകത്താദ്യമായി ഇന്ദ്രജാലവും സര്‍ക്കസും സമ്മേളിക്കുന്ന പുത്തന്‍ അനുഭവമാണ് ഒരുക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാജിക് പ്ലാനറ്റിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സര്‍ക്കസ് കാസില്‍ എന്ന സംവിധാനം കൂടി സജ്ജീകരിക്കുന്നത്. അന്യം നിന്നുപോകുന്ന സര്‍ക്കസ് കലയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് മുതുകാട് പറഞ്ഞു. കേരള സര്‍ക്കസിന്റെ പിതാവ് കീലേരി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമാണ് സര്‍ക്കസ് കാസില്‍.

സ്വന്തം വീട് പോലും വിറ്റാണ് സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്ന് മുതുകാട് പറഞ്ഞു. ലാഭേച്ഛ കൂടാതെയാണ് പ്രവര്‍ത്തനം. പ്രതിദിനം 65,000 രൂപ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് ചെലവ് വരും. മാജിക് പ്ലാനറ്റ് സന്ദര്‍ശിക്കാനത്തെുന്ന കുട്ടികള്‍ക്ക് നല്ലൊരു സന്ദേശം നല്‍കുകയാണ് ലക്ഷ്യം. കേരളീയ കലകളെ സംരക്ഷിക്കാന്‍ കലാഗ്രാമം എന്ന പദ്ധതി അണിയറയില്‍ ഒരുങ്ങുകയാണ്. കലാകാരന്മാര്‍ക്ക് താമസിച്ച് കലകള്‍ പരിശീലിപ്പിക്കാനും അവതരിപ്പിക്കാനും ഇവിടെ അവസരമൊരുക്കുമെന്ന് മുതുകാട് വിശദീകരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News