ഉപരോധം ഖത്തറിനെ ശക്തിപ്പെടുത്തിയതായി അമീര്‍
സ്വയം പര്യാപ്തത കൈവരിച്ചു വരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അഭിമാനകരമാണെന്നും അമീര്‍ പറഞ്ഞു
ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലവില്‍ വന്ന ശേഷം രാജ്യം എല്ലാ രംഗത്തും ശക്തി പ്രാപിക്കുകയായിരുന്നുവെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കി. സ്വയം പര്യാപ്തത കൈവരിച്ചു വരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അഭിമാനകരമാണെന്നും അമീര്‍ പറഞ്ഞു. അമേരിക്കന്‍ ട വി ചാനലായ സിബിഎസ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ഖത്തര്‍ അമീര്‍ നിലപാട് വ്യക്തമാക്കിയത് .
ഉപരോധം നിലവില്‍ വന്ന 2017 ജൂണ്‍ 5 ന് മുമ്പും ശേഷവും എന്ന നിലയില്‍ രണ്ട് ഘട്ടങ്ങളായിരിക്കും ഇനി മുതല്‍ ഖത്തറിന്റെ ചരിത്രം രേഖപ്പെടുത്തുകയെന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കി. ജൂൺ അഞ്ചിന് ശേഷം രാജ്യം എല്ലാ മേഖലയിലും ശക്തി നേടിയതായും ഇപ്പോഴത്തെ അവസ്ഥയിൽ അഭിമാനം തോന്നുന്നതായും അമീർ വ്യക്തമാക്കി. അമേരിക്കൻ ചാനലായ സി ബി എസ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ഖത്തർ അമീർ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാൽ മുഴുവൻ മേഖലകളിലും മുൻകാലങ്ങളേക്കാൾ സ്വയം പര്യാപ്തത നേടാൻ സാധിച്ചതായി അമീർ വ്യക്തമാക്കി. മേഖലയിൽ ഏതെങ്കിലും രീതിയിലുള്ള സൈനിക നീക്കം ഉണ്ടാകുന്നത് ആര്‍ക്കും ഗുണകരമാവില്ല. ഉപരോധ രാജ്യങ്ങള്‍ രാജ്യത്തെ ഭരണ മാറ്റം ആഗ്രഹിക്കുന്നതായും . 1996ൽ പിതാവ് അമീർ ഭരണം ഏറ്റെടുത്തപ്പോൾ ഇത്തരത്തിലൊരു ശ്രമം ഉണ്ടായതാണെന്നും അമീര്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്ന ഖത്തര്‍ അല്‍ജസീറ അടച്ചു പൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമീര്‍ തുറന്നു പറഞ്ഞു. ചർച്ചകൾക്ക് ഖത്തർ ഒരിക്കൽ പോലും തയ്യാറാകാതിരുന്നിട്ടില്ല. ഒരു മീറ്റർ അവർ തങ്ങളോട് അടുത്താൽ പതിനായിരം മൈൽ അവരോട് അടുക്കാൻ താൻ സന്നദ്ധമാണ് . അമേരിക്കയിലെ ക്യാമ്പ് ഡേവിഡിൽ ചർച്ചക്ക് സാഹചര്യം ഒരുക്കുമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് ഉടൻ തന്നെ അനുകൂലമായി പ്രതികരി ച്ചതായി അമീർ അറിയിച്ചു.