ഇറച്ചിയുൽപന്നങ്ങൾക്ക്​ കുവൈത്ത് ഇറക്കുമതി വിലക്ക്​ ഏർപ്പെടുത്തി

Update: 2018-05-27 18:20 GMT
Editor : Jaisy
ഇറച്ചിയുൽപന്നങ്ങൾക്ക്​ കുവൈത്ത് ഇറക്കുമതി വിലക്ക്​ ഏർപ്പെടുത്തി
Advertising

ആന്ത്രാക്സ്​ ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ​ ഇറക്കുമതിക്ക് താത്കാലിക വിലക്കേർപ്പെടുത്തി വാണിജ്യമന്ത്രാലയം ഉത്തരവിറക്കിയത്

വിവിധ രാജ്യങ്ങളിൽനിന്നുള്ള ​ ഇറച്ചിയുൽപന്നങ്ങൾക്ക്​ കുവൈത്ത് ഇറക്കുമതി വിലക്ക്​ ഏർപ്പെടുത്തി . ആന്ത്രാക്സ്​ ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ​ ഇറക്കുമതിക്ക് താത്കാലിക വിലക്കേർപ്പെടുത്തി വാണിജ്യമന്ത്രാലയം ഉത്തരവിറക്കിയത് .

Full View

ഇതോടൊപ്പം ചില രാജ്യങ്ങളിൽ നിന്ന് പക്ഷിയുൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നേരത്തെ ഏർപ്പെടുത്തിയിരുന്ന വിലക്ക്​ പിൻവലിച്ചിട്ടുമുണ്ട്​.
അണുബാധ കണ്ടതിനെ തുടർന്ന്​ റഷ്യയിൽ നിന്ന്​ ആട്​, പോത്ത് എന്നിവയുടെ മാംസവും അനുബന്ധ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​. ആന്ത്രാക്സ്​ കാരണമാണ്​ കസാകിസ്താനിൽനിന്ന്​ ഇത്തരം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്​ നിരോധിച്ചത്​. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ പാകിസ്താൻ, മെക്​സിക്കോ, ബ്രിട്ടൻ, ഡെൻമാർക്ക്​, ആസ്​ട്രേലിയ, റഷ്യ, കസാകിസ്താൻ, അമേരിക്കയിലെ ടെക്സാസ്​ പ്രവിശ്യ, മിസൂരി പ്രവിശ്യ എന്നിവിടങ്ങളിൽനിന്ന്​ പക്ഷിയുൽപന്നങ്ങളും മുട്ടയും കൊണ്ടുവരുന്നതിനും വിലക്കുണ്ട് . ലിസ്റ്റീരിയ ബാധ മൂലമാണ് ആസ്ട്രേലിയയിൽ നിന്നുള്ള​ മട്ടൻ ഇനങ്ങളും ഉൽപന്നങ്ങളും നിരോധിച്ചിട്ടുണ്ട്​. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അനുസൃതമായാണ് നടപടിയെന്നും രോഗഭീതി ഒഴിഞ്ഞാൽ ഇറക്ക് മതി പുനരാരംഭിക്കുമെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു. മോണ്ടിനെഗ്രോ, ലിത്വാനിയ, കാമറൂൺ, സ്ലോവേനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഇനങ്ങൾക്കും പോർച്ചുഗലിൽ നിന്നുള്ള മാട്ടിറച്ചിക്കും നേരത്തെ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി വിലക്ക് എടുത്തുമാറ്റിയതായും അധികൃതർ അറിയിച്ചു

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News