കുവൈത്ത് റമദാന്‍ കാലത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നാലര മണിക്കൂറും സ്വകാര്യ സ്ഥാപനങ്ങള്‍ ദിവസം പരമാവധി ആറു മണിക്കൂറും ആയിരിക്കും റമദാനില്‍ പ്രവൃത്തിക്കുക.
കുവൈത്ത് റമദാന്‍ കാലത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നാലര മണിക്കൂറും സ്വകാര്യ സ്ഥാപനങ്ങള്‍ ദിവസം പരമാവധി ആറു മണിക്കൂറും ആയിരിക്കും റമദാനില്‍ പ്രവൃത്തിക്കുക. ഓവര്‍ ടൈം അനുവദിക്കുന്നതില്‍ നിയന്ത്രണം.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും രണ്ട് രൂപത്തിലാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ റമദാന്‍ സമയക്രമം രൂപപ്പെടുത്തിയിരിക്കുന്നത്. വാണിജ്യവ്യവസായം, ഔഖാഫ്ഇസ്ലാമിക കാര്യം, നീതിന്യായം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വാര്‍ത്താവിനിമയം, വാര്‍ത്താവിതരണം എന്നീ മന്ത്രാലയങ്ങളിലും ഭവനക്ഷേമം, തുറമുഖം, കാര്‍ഷികമത്സ്യബന്ധനം, കായികയുവജനകാര്യം, പരിസ്ഥിതി, വ്യവസായം എന്നീ അതോറിറ്റികളിലും കസ്റ്റംസ്, ഫയര്‍ സര്‍വീസ്, സകാത്ത് ഹൗസ്, കുവൈത്ത് ക്രെഡിറ്റ് ബാങ്ക്, മുനിസിപ്പാലിറ്റി, സിവില്‍ സര്‍വീസ് കമ്മീഷന്‍, വകുപ്പുകളിലും രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ് പ്രവൃത്തി സമയം. മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10 മണി മുതല്‍ 2.30 വരെയായിരിക്കും പ്രവര്‍ത്തിക്കുക. സ്വകാര്യ സ്ഥാപനങ്ങളില്‍ ദിവസം പരമാവധി ആറു മണിക്കൂറും ആഴ്ചയില്‍ പരമാവധി 36 മണിക്കൂറും മാത്രമേ ജോലി ചെയ്യിക്കാവൂ എന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. അതിനിടെ സര്‍ക്കാര്‍ മേഖലകളില്‍ ഡിപ്പാര്‍ട്ടുമെന്റുകളിലും ഓവര്‍ടൈം ജോലിയില്‍ നിയന്ത്രണം വരുത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. ഓവര്‍ടൈം ജോലികള്‍ വര്‍ഷത്തില്‍ രണ്ടുമാസം മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. വളരെ അത്യാവശ്യമെന്ന് ബോധ്യപ്പെടുന്ന സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് അധിക ജോലി ആവശ്യമെന്ന് കണ്ടെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് മാസം ഓവര്‍ടൈം അനുവദിക്കാനാണ് നീക്കം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.