സൌദി സംഘം റോഹിങ്ക്യ ക്യാമ്പില്‍
ബംഗ്ലാദേശിലായിരുന്നു കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ പ്രതിനിധികളുടെ സന്ദര്‍ശനം
മ്യാന്മറില്‍ വംശീയ ഉന്മൂലനത്തിരയായി നാടുവിട്ട റോഹിങ്ക്യന്‍ മുസ്ലിംകളെ സഹായിക്കാനായി സൌദി സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ബംഗ്ലാദേശിലായിരുന്നു കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ പ്രതിനിധികളുടെ സന്ദര്‍ശനം. നൂറ് കോടിയേളം രൂപ റോഹിങ്ക്യകള്‍ക്കായി സൌദി ഭരണകൂടം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയുള്ള സഹായത്തിനായാണ് സന്ദര്‍ശനം.
കഴിഞ്ഞയാഴ്ചയാണ് 100 കോടി രൂപ റോങിങ്ക്യന്‍ മുസ്ലിംകള്‍ക്കായി സൌദി സര്‍ക്കാര്‍ നീക്കി വെച്ചത്. ഇത് റോങിങ്ക്യകളിലേക്ക് എത്തിക്കാനായി നടപടികളള്‍ തുടങ്ങിയിട്ടുണ്ട്. കിങ് സല്‍മാന്‍ സെന്റര്‍ ഫോര്‍ റിലീഫ് ആന്റ് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് പ്രതിനികളാണിപ്പോള്‍ ബംഗ്ലാദേശിലുള്ളത്. ബംഗ്ലാദേശ് സര്‍ക്കാരിന്റെയും അന്താരാഷ്ട്ര അഭയാര്‍ഥി ഏജന്‍സിയുടേയും സഹായത്തോടെയാണ് സന്ദര്‍ശനം സംഘം റോങിങ്കക്യകള്‍ക്കാവശ്യമായ വസ്തുക്കളുടെ കണക്കെടുത്തു. അടിയന്തര സഹായം ഇതിന് പിന്നാലെ നടപ്പിലാക്കും. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നൂറ് കോടിയോളം രൂപക്ക് പുറമെയാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും സേവനം. 1948 മുതല്‍ ഇതുവരെ 320 കോടി രൂപയുടെ സഹായം മ്യന്മറിന് നല്‍കിയിട്ടുണ്ട് സൌദി.
5 ലക്ഷത്തോളം പേര്‍ മക്ക കേന്ദ്രീകരിച്ച് അഭയം നല്‍കിയിട്ടുമുണ്ട്. റോഹിങ്ക്യകള്‍ക്ക് സൌദിയുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരും പിന്തുണയറിയിച്ചിട്ടുണ്ട്.