സൌദിയില്‍ മഞ്ഞുവീഴ്ച ശക്തമായി
മഞ്ഞുവീഴ്ച കാണാന്‍ നൂറ്കണക്കിന് പേരാണെത്തുന്നത്
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തിയതോടെ മഞ്ഞുവീഴ്ച ശക്തമായി. മഞ്ഞുവീഴ്ച കാണാന്‍ നൂറ്കണക്കിന് പേരാണെത്തുന്നത്. തലസ്ഥാനമായ റിയാദില്‍ തണുപ്പ് പക്ഷേ കഴിഞ്ഞ തവണത്തേക്കാള്‍ കുറവാണ്
കനത്ത മഞ്ഞു വീഴ്ചയാണ് തബൂക്കില്‍. സൂര്യപ്രകാശം തട്ടിയാലുടനെ മഞ്ഞലിയും. ഇത് കണക്കാക്കി രാത്രി തമ്പടിക്കാന്‍ ദൂരെദിക്കില്‍ നിന്നും നിരവധി പേരെത്തുന്നു. ഈ ആഴ്ചയോടെ തണുപ്പേറുമെന്നായിരുനിനു കാലാവസ്ഥാ പ്രവചനം. മലയോര മേഖലയിലൊഴികെ പക്ഷേ താരതമ്യേമന കുറവാണ് തണുപ്പ്.
എല്ലാ വര്‍ഷവും തണുപ്പിന് മുന്നോടിയായെത്തുന്ന മഴ ഇത്തവണ തലസ്ഥാനമായി റിയാദില്‍ പെയ്തിട്ടില്ല. പൊടിക്കാറ്റും താരതമ്യേന കുറവായിരുന്നു. കഴിഞ്ഞ ദിവസത്തോടെ കാറ്റിന് വേഗതയേറുന്നുണ്ട്. വരുന്ന രണ്ടാഴ്ചയില്‍ തണുപ്പ് ശക്തി പ്രാപിച്ച് കുറയും. മഞ്ഞു വീഴ്ച ശക്തമായതോടെ ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.