ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അഭിമാനകരമായ വിജയം നേടുമെന്ന് ഡിവൈഎഫ് ഐ

Update: 2018-05-28 15:52 GMT
Editor : Jaisy
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അഭിമാനകരമായ വിജയം നേടുമെന്ന് ഡിവൈഎഫ് ഐ
Advertising

ജിദ്ദ നവോദയ സംഘടിപ്പിച്ച 'മാനവീയം 2018' സംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

വർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് കനത്ത മറുപടി നൽകിക്കൊണ്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം അഭിമാനകരമായ വിജയം നേടുമെന്ന് ഡി വൈ എഫ് ഐ കേന്ദ്ര കമ്മറ്റി അംഗം എ.എ റഹീം പറഞ്ഞു. ജിദ്ദ നവോദയ സംഘടിപ്പിച്ച 'മാനവീയം 2018' സംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികൾ ഏറെ ശ്രദ്ധേയമായി.

Full View

മതേതരത്വം എന്ന വാക്കിനെ പോലും വെറുക്കുന്ന സംഘ് പരിവാർ സർക്കാർ ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലും ഭരണം നടത്തുമ്പോഴും കേരള ജനത അവരെ അകറ്റി നിർത്തുന്നുവെന്നത് ആശാവഹമാണ്. കേരളത്തിന്റെ സഹിഷ്ണുതയും സഹവർത്തിത്വവും സമന്വയവുമാണിതിന് കാരണമെന്നും എ എ റഹീം പറഞ്ഞു. ഫാസിസത്തിനെതിരെയും വർഗീയതെക്കെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ നവോദയ അനാകിഷ് ഏരിയാ കമ്മിറ്റിയും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച മാനവീയം 2018 സംഗമം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറോളം വിദ്യാര്‍ത്ഥികൾ അണിനിരന്ന ശാസ്ത്ര മേള, സ്ത്രീകളും കുട്ടികളും പങ്കെടുത്ത ലൈവ് പാചക മേള എന്നിവയായിരുന്നു സംഗമത്തിലെ മുഖ്യ ആകർഷകം. കേരളത്തിന്റെ കലയും സംസ്ക്കാരവും വിളിച്ചോതി ബാലവേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ രംഗാവിഷ്‌ക്കാരങ്ങൾ, നാടൻ പാട്ടുകൾ, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെയും സ്ത്രീകൾ പൊതു സമൂഹത്തിൽ അനുഭവിക്കുന്ന വിഷമതകളെയും ആസ്പദമാക്കി 20 ഓളം കുട്ടികൾ അവതരിപ്പിച്ച സ്കിറ്റും ശ്രദ്ധേയമായി. വി.കെ. റവൂഫ്, നവാസ് വെമ്പായം, ഷിബു തിരുവനന്തപുരം, ഗോപി നടുങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ജലീൽ ഉച്ചാരക്കടവ് അധ്യക്ഷത വഹിച്ചു. ഷിനു പന്തളം സ്വാഗതവും മുസാഫർ പാണക്കാട് നന്ദിയും പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News