ബഹ്റൈനെ സജീവമാക്കി സമൂഹനോമ്പുതുറകള്‍
പ്രവാസികള്‍ക്കിടയിലെ ഒത്തൊരുമയും ഐക്യവും പ്രകടമാവുന്ന വേദികള്‍ കൂടിയാവുകയാണ് സമൂഹ നോമ്പ് തുറകള്‍.
റമദാന്‍ കാലത്ത് ബഹ്റൈനില്‍ സംഘടനകളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ഇഫ്താറുകള്‍ സജീവമായി. പ്രവാസികള്‍ക്കിടയിലെ ഒത്തൊരുമയും ഐക്യവും പ്രകടമാവുന്ന വേദികള്‍ കൂടിയാവുകയാണ് സമൂഹ നോമ്പ് തുറകള്‍.
നോമ്പ് കാലത്ത് വിവിധ സംഘടനകളുടെ നേത്യത്വത്തില്‍ ബഹ് റൈനില്‍ നടക്കുന്ന ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് പേരാണെത്തിച്ചേരുന്നത്. മിക്ക ദിവസങ്ങളിലും സംഘടനകളും കൂട്ടായ്മകളും വ്യക്തികളും സ്‌നേഹത്തിന്റെ ഇഫ്താര്‍ വിരുന്നൊരുക്കുന്നു. അല്‍ അന്‍സാര്‍ സെന്റര്‍ ബഹ് റൈന്‍ കേരളീയ സമാജത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ വിപുലമായ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. അറബ് പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ഇഫ്താറില്‍ നാനാ തുറകളിലുള്ളവര്‍ പങ്കെടുത്തു. മനാമ മലയാളി ബിസിനസ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദിവാനിയ സെന്ററിലാണ് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ള പ്രവാസികളുടെ പങ്കാളിത്തത്തോടെയായിരുന്നു സംഗമം.
വോയ്‌സ് ഓഫ് ഓര്‍ക്കാട്ടേരി കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയിലും നിരവധി പേര്‍ പങ്കെടുത്തു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും നിരവധി പ്രവാസി കുടുംബങ്ങളും ഇഫ്താറിന്റെ സൗഹ്യദം പങ്കുവെക്കാനെത്തിയിരുന്നു.