സൗദി അരാംകോ ഓഹരിയില്‍ മുതലിറക്കാന്‍ ഇന്ത്യക്ക് താല്‍പര്യം

Update: 2018-05-29 19:14 GMT
Editor : Jaisy
സൗദി അരാംകോ ഓഹരിയില്‍ മുതലിറക്കാന്‍ ഇന്ത്യക്ക് താല്‍പര്യം
Advertising

ഇന്ത്യന്‍ സര്‍ക്കാര്‍ അധീനതയിലുള്ള എണ്ണക്കമ്പനിയാണ് അരാംകോയുടെ ഓഹരികള്‍ വാങ്ങിക്കുക

സൗദി അരാംകോയുടെ ഓഹരികളില്‍ മുതലിറക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി അരാംകോയുടെ അഞ്ച് ശതമാനം ആസ്തി അന്താരാഷ്ട്ര ഓഹരി വിപണിയിലിറക്കാനുള്ള തീരുമാനത്തത്തെുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളുടെ താല്‍പര്യം പ്രകടിപ്പിച്ചതെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ അധീനതയിലുള്ള എണ്ണക്കമ്പനിയാണ് അരാംകോയുടെ ഓഹരികള്‍ വാങ്ങിക്കുക. കൂടാതെ സൗദിയുമായി സഹകരിച്ച് പുതിയ മൂന്ന് റിഫൈനറികള്‍ സ്ഥാപിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. വര്‍ഷത്തില്‍ 60 ബില്യന്‍ ടണ്‍ ഉല്‍പാദന ശേഷിയുള്ളതായിരിക്കും പുതിയ റിഫൈനറികള്‍. ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സൗദി ഊര്‍ജ്ജ, വ്യവസായ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹുമായി അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ വെച്ച് വിഷയം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയും സൗദിയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദ, വാണിജ്യ ബന്ധത്തിന്റെ തുടര്‍ച്ചയായിരിക്കും പുതിയ സംരംഭങ്ങളുടെ തുടക്കമെന്ന് പെട്രോളിയം മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News