പ്രവാസികള്‍ക്ക് ജൈവസദ്യയൊരുക്കി കൃഷിയിടം ഗ്രൂപ്പ്

Update: 2018-05-29 10:57 GMT
പ്രവാസികള്‍ക്ക് ജൈവസദ്യയൊരുക്കി കൃഷിയിടം ഗ്രൂപ്പ്
Advertising

കൃഷിയിടം ഖത്തറാണ് വിഷരഹിത പച്ചക്കറികളുപയോഗിച്ച 250 പേര്‍ക്ക് സദ്യയൊരുക്കിയത്

പ്രവാസികള്‍ വീട്ടുമുറ്റത്ത് വിളയിച്ചെടുത്ത പച്ചക്കറികളുപയോഗിച്ച് ദോഹയില്‍ ജൈവ സദ്യയൊരുക്കിയിരിക്കുകയാണ് ഖത്തറിലെ ഒരു ജൈവകാര്‍ഷിക കൂട്ടായ്മ. കൃഷിയിടം ഖത്തറാണ് വിഷരഹിത പച്ചക്കറികളുപയോഗിച്ച 250 പേര്‍ക്ക് സദ്യയൊരുക്കിയത്.

Full View

വില്ലകളിലും ഫ്ലാറ്റുകളിലും ലഭ്യമായ സ്ഥലങ്ങളില്‍ കൃഷിചെയ്യുന്ന ഖത്തറിലെ പ്രവാസികളുടെ കൂട്ടായ്മയായ കൃഷിയിടം ഖത്തറിന്റെ ആഭിമുഖ്യത്തിലാണ് ജൈവ സദ്യ എന്ന ആശയം പിറവിയെടുത്തത്. വീടുകളില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ ചേര്‍ത്തുവെച്ച് 250 പേര്‍ക്ക് സദ്യ ഒരുക്കിയിട്ടും പിന്നെയും ബാക്കി. കൃഷിയിടം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുെട മേല്‍നോട്ടത്തില്‍ വിളവെടുത്ത പച്ചക്കറികള്‍ സംഘാംഗങ്ങള്‍ ചേര്‍ന്നാണ് പാകം ചെയ്തതും വിളമ്പിയതും .

20 സ്ത്രീകളടക്കം 50 ലധികം പേരുടെ കൂട്ടായ്മയിലാണ് സദ്യക്കുള്ള ഒരുക്കങ്ങള്‍ നടന്നത് . റേഡിയോ സുനോയിലൂടെ തെരെഞ്ഞെടുത്ത 101 പ്രേക്ഷകരും കൃഷിയിടം എക്‌സിക്ൂട്ടീവ് അംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളുമാണ് സദ്യക്കെത്തിയത്. മത്തന്‍ പായസമടക്കം മുഴുവന്‍ വിഭവങ്ങളോടെയും വാഴയിലയില്‍ തന്നെ ജൈവസദ്യ വിളമ്പി. ശേഷിച്ച പച്ചക്കറികള്‍ പരമ്പരാഗത രീതിയില്‍ ലേലം ചെയ്യുകയായിരുന്നു.

Tags:    

Similar News