സി ബി എസ് ഇ പരീക്ഷ വീണ്ടും നടത്തുന്നില്ലെന്ന തീരുമാനത്തില്‍ പ്രവാസലോകത്തും ആഹ്ലാദം

Update: 2018-05-29 19:39 GMT
Editor : Jaisy
സി ബി എസ് ഇ പരീക്ഷ വീണ്ടും നടത്തുന്നില്ലെന്ന തീരുമാനത്തില്‍ പ്രവാസലോകത്തും ആഹ്ലാദം
Advertising

നാട്ടിൽ പോകാൻ ടിക്കെറ്റെടുത്തവരും നാട്ടിൽ പരീക്ഷ എഴുതിയ ശേഷം അവധി ആഘോഷിക്കാൻ എത്തിയവരും ഏറെ സന്തോഷത്തോടെയാണ് സിബി എസ് ഇ തീരുമാനത്തെ സ്വാഗതം ചെയ്തത്

സി ബി എസ് ഇ പത്താം തരം കണക്കു പരീക്ഷ രണ്ടാമത് നടത്തുന്നില്ലെന്ന തീരുമാനം അറിഞ്ഞതോടെ പ്രവാസലോകത്തും ആഹ്ലാദം . നാട്ടിൽ പോകാൻ ടിക്കെറ്റെടുത്തവരും നാട്ടിൽ പരീക്ഷ എഴുതിയ ശേഷം അവധി ആഘോഷിക്കാൻ എത്തിയവരും ഏറെ സന്തോഷത്തോടെയാണ് സിബി എസ് ഇ തീരുമാനത്തെ സ്വാഗതം ചെയ്തത്.

Full View

കണക്കു പരീക്ഷ കണക്കു കൂട്ടലുകൾ തെറ്റിക്കുമെന്ന ആശങ്കയിലായിരുന്നു ഗൾഫിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും. ഇന്ന് സി ബി എസ ഇ പരീക്ഷാ കൺട്രോളറുടെ അറിയിപ്പ് വന്നതോടെ ആശങ്ക ആഹ്ലാദത്തിനു വഴിമാറി . പ്ലസ് ടു എക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25 നു വീണ്ടും നടത്തുമെന്നും പത്താം തരം പരീക്ഷ ദൽഹി ഹരിയാന സംസ്ഥാനങ്ങളിൽ മാത്രമായിരിക്കുമെന്നുമാണ് സിബിഎസ് ഇ കൺട്രോളർ ഓഫ് എക്സാമിനേഷൻ ഇന്ന് പത്രക്കുറിപ്പിൽ അറിയിച്ചത് .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News